HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഡിജിറ്റൽ കളികളുടെ കാണാപ്പുറങ്ങൾ
പഠനത്തിൽ സ്കൂളിൽ ഒന്നാമനായിരുന്ന ആറാം ക്ലാസുകാരനെ മാതാപിതാക്കൾ മനഃശാസ്ത്രജ്ഞനു മുന്നിലെത്തിച്ചത് വളരെയേറെ ആകുലതകളുമായാണ്. കുട്ടിക്കാലം മുതൽ പഠന-പാഠ്യേതര വിഷങ്ങളിൽ ഒന്നാമൻ. സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലും മുൻപന്തിയിൽ. ഒൗദ്യോഗിക ആവശ്യങ്ങൾക്കായി അമ്മ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് അധിക സമയവും ഉപയോഗിച്ചിരുന്നതു ഈ ആറാം ക്ലാസുകാരനായിരുന്നു.
പിന്നീട് ലാപ്ടോപ്പ് ടിവിയുമായി ഘടിപ്പിച്ച് വലിയ സ്ക്രീനിൽ ഓണ്‍ലൈൻ ഗെയിമുകൾ കളിക്കുന്നതായിരുന്നു കുട്ടിയുടെ മുഖ്യവിനോദം. 10 ലെവൽ വരെയുള്ള പല ഗെയിമുകളും പൂർത്തിയാക്കി. സ്ഥിരമായ ഗെയിമിംഗ് കുട്ടിയുടെ കൈവിരലുകളുടെ രൂപഘടന പോലും മാറ്റി. പിന്നീട് മൂന്നുമാസത്തോളം മനഃശാസ്തജ്ഞന്റെ നിർദേശങ്ങൾ പാലിച്ചാണ് കുട്ടി സാധാരണ ജീവിതത്തിലേക്കു മടങ്ങിയത്.
വീഡിയോ ഗെയിമിന് അഡിക്ഷനുള്ള ഒരാളെ അതിൽ നിന്നു പിന്തിരിപ്പിക്കുക ബുദ്ധിമുട്ടേറിയ ഒന്നാണെന്നു കുട്ടിയെ ചികിത്സിച്ച മംഗളുരുവിലെ കസ്തൂർബാ മെഡിക്കൽ കോളജ് ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്യാട്രിയിലെ കണ്‍സൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രഫ. സുജിത് ബാബു പറയുന്നു. ഓരോ ഘട്ടം കഴിയുന്പോഴും പുതിയ പുതിയ തലങ്ങൾ അന്വേഷിച്ചു പോകുന്നവരാണ് വീഡിയോ ഗെയിമുകളിൽ ഏർപ്പെടുന്നവരിൽ അധികവും. ചെറിയ കളികൾകൊണ്ട് അവർക്കു തൃപ്തരാകാൻ സാധിക്കില്ല. കൂടുതൽ സങ്കീർണമായ കളികളാകും അവർ അന്വേഷിക്കുക. ഇതുതന്നെയാണ് ഇതിന്റെ ഗൗരവം വെളിവാക്കുന്നതും.
സഹജീവികളെ അഭിമുഖീകരിക്കാൻ താൽപര്യക്കുറവുള്ളവരിലാണ് ഇത്തരം സ്ക്രീൻ-ഗെയിം അഡിക്ഷൻ കൂടുതലായും കണ്ടുവരുന്നത്. സമ്മർദം താങ്ങാനാകാത്തവരും ഇത്തരം അഡിക്ഷനുകളിലേക്കു വീണുപോകാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറയുന്നു.
ഒഴുകിയെത്തിയ ബ്ലൂ വെയ്ൽ
കുറച്ചുനാൾ മുൻപാണ് തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിയായ പ്ലസ്വണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ബന്ധുക്കൾ ആദ്യഘട്ടത്തിൽ പോലീസിനു നൽകിയ മൊഴി. പിന്നീട് മാതാപിതാക്കൾ മകന്റെ മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബ്ലൂ വെയ്ൽ ഗെയിമിന്റെ ലിങ്കുകളിൽ നിരവധി തവണ കയറിയിരുന്നതായി വ്യക്തമായത്. മരണത്തിനു ദിവസങ്ങൾക്കു മുൻപ് ഇയാളുടെ പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ കണ്ടിരുന്നു.
ആറാം തവണയയാണു മകന്റെ ആത്മഹത്യാശ്രമം വിജയിച്ചതെന്ന് അമ്മ പിന്നീട് ഓർമിച്ചു. ഓരോ ശ്രമം പരാജയപ്പെടുന്പോഴും അഡ്മിൻ പുതിയ മാർഗങ്ങൾ പറഞ്ഞുകൊടുക്കുമായിരുന്നു. ഒരു ആത്മഹത്യാശ്രമം പരാജയപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇയാൾ ചികിത്സയിൽ കഴിഞ്ഞു. അതിനുശേഷം മകൻ തന്നെയാണ് ഈ കളിയെക്കുറിച്ചു അമ്മയോടു പറഞ്ഞത്. മകന്റെ കംപ്യൂട്ടർ ഡെസ്ക്ടോപ്പ് നിറയെ ആത്മഹത്യ ചെയ്തവരുടെ ചിത്രങ്ങളായിരുന്നു.
ശരീരത്തിൽ മുറിവേൽപിച്ചുള്ള കുത്തിവരകൾ ശീലമാക്കിയിരുന്ന അയാൾ ഇനി അങ്ങനെ ചെയ്യില്ലെന്ന് അമ്മയ്ക്ക് ഉറപ്പു നൽകിയിരുന്നു. താൻ മരിച്ചാൽ അമ്മയ്ക്കു വിഷമമുണ്ടാകുമോ എന്നും ആ മകൻ അമ്മയോടു ചോദിച്ചിരുന്നു. ഒറ്റയ്ക്കു കടൽ കാണാൻ പോകുക, പുഴയിൽ ചാടുക, ശ്മശാനങ്ങളിൽ പോകുക, പ്രേതസിനിമകൾ കാണുക ഇതെല്ലാം ചെയ്തിരുന്ന ആ 16 വയസുകാരൻ ഇതെല്ലാം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.
ബ്ലാക് മെയിലിംഗ്
കൗമാരക്കാരെ ലക്ഷ്യം വച്ചാണ് ബ്ലൂ വെയ്ലിന്റെ പ്രവർത്തനം. മനഃശാസ്ത്ര പഠനത്തിൽ നിന്നു പുറത്താക്കപ്പെട്ട ഇരുപത്തൊന്നുകാരനാണ് ഈ ഗെയിമിന്റെ സ്രഷ്ടാവെന്നാണു കരുതുന്നത്. 2013-ൽ റഷ്യയിലെ 20 വയസുകാരനാണ് ആദ്യമായി ഈ കളിയിലൂടെ മരണത്തിനു കീഴടങ്ങിയത്. 2015-16ൽ 130 പേർ ഈ കളിയിലൂടെ മരണത്തിനു കീഴടങ്ങിയതായാണ് കണക്ക്. ഇരകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചുള്ള ബ്ലാക്മെയിലിംഗ് ആണ് കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതിനു പ്രധാനമായും കാരണമാകുന്നത്. ബ്ലൂ വെയ്ൽ ഗെയിമിന് കേരളത്തിൽ രണ്ടായിരത്തിലധികം ഡൗണ്ലോഡുകളുണ്ടെന്നാണ് വിവരം.
ചില തെളിവുകൾ
ഇന്നത്തെ പല ഓണ്‍ലൈൻ ഗെയിമുകളും മരണക്കളികളാണെന്ന് പല സംഭവങ്ങളിലടെയും തെളിഞ്ഞിട്ടുണ്ട്. വീഡിയോ ഗെയിമിംഗിനു സമ്മതിക്കാത്തതിന്റെ പേരിൽ പതിമ്മൂന്നുകാരിയായ സഹോദരിയെ ഒൻപതു വയസുകാരൻ കൊലപ്പെടുത്തിയത് കഴിഞ്ഞവർഷം അമേരിക്കയിലെ മിസിസിപ്പിയിലാണ്. പിതാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം.
വീഡിയോ ഗെയിമിനായി അമ്മയുടെ മൊബൈൽ ഫോണ്‍ കൊടുക്കാത്തതിനു പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്ത സംഭവമുണ്ടായത് കോതമംഗലത്തിനടുത്തു കുട്ടന്പുഴയിലാണ്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇത്. ടിക് ടോക് ഉപയോഗിക്കുന്നതിനു ഭർത്താവ് അനുവദിക്കാത്തതിനെ തുടർന്നു രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം തമിഴ്നാട്ടിലുണ്ടായി. സ്മാർട്ട് ഫോണിനായി 21 വയസുകാരൻ 11 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ സെപ്റ്റംബറിൽ അഹമ്മദാബാദിലാണ് ഉണ്ടായത്. ഇത്തരം സംഭവങ്ങൾ ഇവിടെയും കുറവല്ലെന്നു സാരം.
ചെറിയ തുടക്കം
മിക്ക കുട്ടികളും അമ്മമാരുടെ മൊബൈൽ ഫോണിൽ നിന്നാണ് ഗെയിമുകൾ കളിച്ചു തുടങ്ങുന്നന്നത്. പിന്നീട് ഇന്റർനെറ്റ് കഫേകളിലും പ്ലേ സ്റ്റേഷനുകളിലും പോയി പണം നൽകി ഗെയിമിംഗിൽ ഏർപ്പെടുന്ന അവസ്ഥയിലേക്ക് ഇതു മാറുന്നു. ഇതിനായി സ്കൂൾ ക്ലാസുകളും ട്യൂഷനും മറ്റ് അക്കാദമിക് പ്രോഗ്രാമുകളും ഉപേക്ഷിക്കുന്ന കുട്ടികളും നിരവധിയാണ്. ഓടിക്കളിക്കാതെയും മറ്റുകുട്ടികളോട് ഇടപഴകാതെയുമുള്ള ഈ ജീവിതം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്.
കളിയുടെ ശാസ്ത്രം
വീഡിയോ ഗെയിമിംഗിൽ ഏർപ്പെടുന്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിൻ എന്ന ഹോർമോണ്‍ ആണ് കളിക്ക് ലഹരി പകരുന്നത്. ഈ ഹോർമോണിന്റെ പ്രവർത്തനഫലമായി ഗെയിമുകൾ അനിയന്ത്രിതമായി നീട്ടിക്കൊണ്ടു പോകുന്നതിനു വഴിയൊരുങ്ങുന്നു. അഡ്രിനാലിൻ ഉത്പാദനം നീണ്ടുനിൽക്കുന്നതോടെ തലച്ചോറിൽ ഡോപമൈൻ എന്ന ഹോർമോണ്‍ ഉദ്പാദിപ്പിക്കപ്പെടുന്നു.
ഈ അഡ്രിനാലിൻ-ഡോപമൈൻ ഹോർമോണുകളുടെ പ്രവർത്തനഫലമായി കളി ശരിക്കും ലഹരിയായി മാറുന്നു. സാധാരണയായി അഡ്രിനാലിൻ ഇഫക്ട് അധികനേരം നീണ്ടുനിൽക്കാറില്ല. എന്നാൽ അഡ്രിനാലിന്റെ പ്രവർത്തനം ദീർഘസമയം നീട്ടിക്കൊണ്ട ു പോകുന്ന തരത്തിലാണ് ഗെയിമുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഡോപമിന്റെ അളവ് കൂട്ടുന്ന ഇത്തരം സ്ക്രീനുകളുടെ ഉപയോഗം ലഹരിയുടെ ഉപയോഗം ഉണ്ടാക്കുന്ന അതേ തീവ്രതയാണ് തലച്ചോറിൽ ഉണ്ടാക്കുന്നത്.
കളിക്കൊരു പരിഹാരം
കംപ്യൂട്ടർ ഗെയിമുകളിൽ നിന്നു തനിക്കു നല്ലതൊന്നും ലഭിക്കാനില്ലെന്നു കുട്ടികളെ പറഞ്ഞു മനസിലാക്കുകയാണ് ആദ്യം വേണ്ടത്. വീഡിയോ ഗെയിമുകൾക്കായി കുട്ടികൾക്കു മൊബൈൽഫോണ്‍, കംപ്യൂട്ടർ തുടങ്ങിയവ നൽകാതിരിക്കുക. കംപ്യൂട്ടർ സ്വകാര്യ മുറികളിൽ വയ്ക്കാതെ ഹാളിലോ മറ്റു പൊതുമുറികളിലോ വയ്ക്കുക. കുട്ടി മുറിയടച്ചിരുന്നു കംപ്യൂട്ടർ ഉപയോഗിക്കുന്നതിനും നിയന്ത്രണം വേണം.
കുട്ടി പഠന-പാഠ്യേതര കാര്യങ്ങളിൽ മികവു കാട്ടിയിൽ ഒരു കാരണവശാലും മൊബൈൽ ഫോണോ ടാബ്ലെറ്റോ ഗെയിം കണ്‍സോളുകളോ സമ്മാനമായി നൽകരുത്. 18 വയസിനു താഴെയുള്ള കുട്ടികളെ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങങ്ങളിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കരുത്.
നീലത്തിമിംഗലത്തിന്റെ കഥ
മൂന്നുനാലു വർഷം മുൻപാണ് നിരവധി കൗമാരക്കാരെ ആത്മഹത്യയിലേക്കു തള്ളിവിട്ട ബ്ലൂ വെയ്ൽ അഥവാ നീലത്തിമിംഗലം ഗെയിം പ്രചാരം നേടിയത്. 2013-ൽ റഷ്യയിൽ ആരംഭിച്ച ഈ കളി കേരളത്തിലുമെത്തിയത് അതീവ ഗൗരവമായി വേണം കാണാൻ. 50 ദിവസങ്ങളിലായി നടക്കുന്ന ഈ കളിയിൽ പെട്ടുപോയാൽ മാതാപിതാക്കൾക്കെന്നല്ല ആർക്കും കുട്ടികളെ രക്ഷിക്കാൻ സാധിക്കില്ല. ആദ്യ 10 ലെവലുകൾ കഴിയുന്പോൾ തന്നെ കുട്ടികൾ ഈ ഗെയിമിന് അടിമകളായിട്ടുണ്ടാകും.
സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്വേർഡ് അടക്കം നൽകിയാണ് ഈ ഗെയിം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ കളിയിൽ നിന്നു രക്ഷനേടുക അസാധ്യം.
ഇവിടെയും കൗമാരക്കാരുടെ സാഹസികതയോടുള്ള അഭിനിവേശമാണു മുതലെടുക്കുന്നത്. ഗെയിമിന്റെ 50 ഘട്ടങ്ങളിലും സാഹസികതകൾ ചെയ്യിക്കുന്ന ഈ ഗെയിം ചെറിയ സാഹസികതകളിൽ തുടങ്ങി പതുക്കെപ്പതുക്കെ കൗമാരക്കാരെ മരണക്കയത്തിലേക്കു തള്ളിവിടുന്നു. സാധാരണ പ്ലേ സ്റ്റോറുകളിൽ നിന്നു ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കാത്ത ബ്ലൂ വെയ്ൽ മറ്റു ഗെയിമുകളിൽ നിന്നു കിട്ടുന്ന ലിങ്കുകളിൽ നിന്നു രഹസ്യ കോഡുകൾ ഉപയോഗിച്ചാണ് ലഭിച്ചിരുന്നത്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ ഒരിക്കലും ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
പബ്ജി അഥവാ കൊലയാളി
എതിരാളികളായ 99 പേരെ കൊന്ന് മുന്നേറുന്ന പബ്ജി ഗെയിമും അതീവ ഗുരുതരമാണ്. ഓരോ എതിരാളികളെ കൊല്ലുന്പോഴും കളിയുടെ ത്രിൽ വർധിക്കുന്നു. ഇതോടെ കൗമാരത്തിൽ തന്നെ അക്രമവാസനയും മനസിൽ വേരോടുന്നു. അടുത്തകാലത്താണ് തുടർച്ചയായി പബ്ജി ഗെയിം കളിച്ചതിനെതുടർന്നു ഭോപ്പാലിൽ 16 വയസുകാരൻ ഹൃദയസ്തംഭനം വന്നു മരിച്ചത്.
ഗെയിം തോറ്റതിനെ തുടർന്നായിരുന്നു ഇത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടിയുടെ രക്തസമ്മർദം അപകടകരമായ അവസ്ഥയിലായിരുന്നുവെന്നു ഡോക്ടർമാർ കണ്ടെത്തി.
സ്ക്രീനില്‍ കുരുങ്ങുന്ന കുട്ടികള്‍-2 / റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിഷേധിക്കരുത്, നിയന്ത്രിക്കാം
ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾക്കു സ്ക്രീൻ നിഷേധിക്കുകയല്ല, മറിച
മാതാപിതാക്കൾ അറിയാൻ: നിയന്ത്രണം വേണ്ടതു രക്ഷിതാക്കൾക്ക്
കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്ക
സ്ക്രീൻ അഡിക്ഷനും ഡിഅഡിക്ഷൻ കേന്ദ്രങ്ങളും!
സ്ക്രീൻ അഡിക്ഷനുമായി ബന്ധപ്പെട്ടുള്ള ചികിത്സകൾക്ക് ഇന്ന് ഇന്ത്യയിൽ നിരവധി ഡിഅ
ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍
മൊബൈല്‍ ഫോണും കംപ്യൂട്ടറുമൊന്നും പ്രചാരം നേടാതിരുന്ന കാലത്ത് നമ്മുടെ കുട്ടികള്‍
സ്ക്രീൻ എന്ന ലഹരി
ഒന്നര വയസുള്ള കുട്ടിക്കു കളിക്കാൻ മൊബൈൽ ഫോണും ടാബ്ലറ്റും. പുതിയ വീഡിയോകൾ ക
Latest News
ഭർത്താവിന്റെ ക്രൂരപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
ഇസ്രയേൽ പ്രധാനമന്ത്രിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്
യുവാവിനെ മർദിച്ചു കൊന്നു; രണ്ടുപേർ പിടിയിൽ
ഹെറോയിൻ കടത്ത്കേസ്; ടാൻസാനിയൻ പൗരനെ വെറുതെ വിട്ടു
നെന്മാറ സ്റ്റേഷന് മുന്നിൽ സംഘർഷം; പോലീസ് ലാത്തിവീശി
Latest News
ഭർത്താവിന്റെ ക്രൂരപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
ഇസ്രയേൽ പ്രധാനമന്ത്രിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്
യുവാവിനെ മർദിച്ചു കൊന്നു; രണ്ടുപേർ പിടിയിൽ
ഹെറോയിൻ കടത്ത്കേസ്; ടാൻസാനിയൻ പൗരനെ വെറുതെ വിട്ടു
നെന്മാറ സ്റ്റേഷന് മുന്നിൽ സംഘർഷം; പോലീസ് ലാത്തിവീശി
Top