ആശങ്ക അകലുന്നു; ഐസൊലേഷൻ വാർഡിലുള്ളവർക്ക് നിപ്പയില്ലെന്ന് സ്ഥിരീകരണം
Thursday, June 6, 2019 11:28 AM IST
കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കയൊഴിയുന്നു. ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ആറു പേർക്കും നിപ്പയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത്. അതേസമയം, നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.
സംസ്ഥാത്ത് വീണ്ടും നിപ്പ ഭീതിയുയർന്ന പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും അറിയിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.