നിപ്പ: സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Thursday, June 6, 2019 11:18 AM IST
ന്യൂഡൽഹി: സംസ്ഥാത്ത് വീണ്ടും നിപ്പ ഭീതിയുയർന്ന പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണ്. പ്രതിരോധ പ്രവർത്തങ്ങളെക്കുറിച്ച് ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.