നിപ്പ: ഡൽഹിയിലും കണ്ട്രോൾ റൂം
Tuesday, June 4, 2019 2:19 PM IST
ന്യൂഡൽഹി: നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിലും കണ്ട്രോൾ റൂം തുറന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനാണ് ഇക്കാര്യം അറിയിച്ചത്.
011 2397 8046- ആണ് ഡല്‍ഹിയിലെ കണ്ട്രോള് റൂം നമ്പര്‍. മരുന്നുകൾ കേരളത്തിലേക്ക് എത്തിക്കാൻ വിമാനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ചികിത്സയിലുള്ള യുവാവിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എയിംസിലെ ആറംഗ വിദഗ്ധ സംഘം കൊച്ചിയിലെത്തി.