ആ കവിളിലേക്കു കുട്ടിയമ്മയുടെ കണ്ണീർത്തുള്ളികൾ...
Friday, April 12, 2019 11:20 AM IST
പാലാ: ആ കവിളിൽ കുട്ടിയമ്മ മൂന്നു തവണ അന്ത്യചുംബനം നല്കി. മുഖം പൂർണമായി കെട്ടിപ്പുണർന്നായിരുന്നു പ്രിയതമയുടെ മൂന്നാമത്തെ ചുംബനം. പ്രിയതമയുടെ കണ്ണീർ ആ ചേതനയറ്റ മുഖത്തു പതിച്ചപ്പോൾ അനേകായിരങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അമ്മയ്ക്കൊപ്പം മക്കളും മരുമക്കളും കൊച്ചുമക്കളും പ്രിയ അച്ചാച്ചന് കണ്ണീർചുംബനം നൽകി. കുടുംബാംഗങ്ങൾക്കു മാത്രം പ്രവേശനം നല്കി വീടിനുള്ളിൽ അര മണിക്കൂർ മൃതദേഹം വച്ചിരുന്നു.
ജോസ് കെ. മാണി ഉൾപ്പെടെ എല്ലാ മക്കളും എല്ലാ നിയന്ത്രണങ്ങളും വിട്ട് കരയുന്ന വൈകാരിക നിമിഷങ്ങളായിരുന്നു അത്. മക്കളെ കെട്ടിപ്പിടിച്ചു കുട്ടിയമ്മയും കരഞ്ഞു.
ആൾക്കൂട്ടത്തിലും തിരക്കുകളിലും ജീവിച്ച കെ.എം. മാണി എന്ന സ്നേഹനിധിയായ ഗൃഹനാഥനുള്ള അവസാന സമ്മാനം.