ആ കണ്ണി ഇല്ലാതാകുമ്പോൾ
Friday, April 12, 2019 11:17 AM IST
പാലാ: എ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും ഒരു നിമിഷം വിതുന്പി. ഐക്യജനാധിപത്യ മുന്നണിയുടെ ഒരു കണ്ണി നഷ്ടമാകുന്ന ദുഃഖം. മാണിയുടെ രാഷ്ട്രീയ സഹയാത്രികനായിരുന്ന എ.കെ. ആന്റണി കുട്ടിയമ്മയുടെ കൈപിടിച്ച് അല്പനേരം നിന്നു. ആന്റണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കുട്ടിയമ്മ പൊട്ടിക്കരഞ്ഞു.
കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലുമായി മിത്രങ്ങളായിരുന്നു മാണിയും ആന്റണിയും. വിജയമോ പരാജയമോ ഏതു ഘട്ടത്തിലും ഇരുവരും തമ്മിൽ നിരന്തര സാമീപ്യമുണ്ടായിരുന്നു.
ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കെ.എം. മാണിയുടെ കുടുംബവുമായി വലിയ ബന്ധമുള്ളയാളാണ്. കോണ്‍ഗ്രസുമായി മാണി അകന്നപ്പോഴെല്ലാം മധ്യസ്ഥന്റെ റോളിൽ എത്തിയിരുന്നത് കുഞ്ഞാലിക്കുട്ടിയാണ്.