കെ.എം. മാണിയുടെ സംസ്കാരചടങ്ങുകൾ ആരംഭിച്ചു; തത്സമയം കാണാം..
Thursday, April 11, 2019 3:34 PM IST
പാലാ: അന്തരിച്ച കേരളാ കോൺഗ്രസ്-എം ചെയർമാനും മുൻമന്ത്രിയുമായ കെ.എം. മാണിയുടെ സംസ്കാരചടങ്ങുകൾ പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ ആരംഭിച്ചു. പൊതുദർശനത്തിനു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. മൂന്നിന് പാലാ കത്തീഡ്രൽ ദേവാലയത്തിലാണ് സംസ്കാരം.
ബുധനാഴ്ച കൊച്ചിലെ ആശുപത്രിയിൽനിന്ന് ആരംഭിച്ച മൃതദേഹം വഹിച്ചുള്ള വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് പാലായിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചത്. പിന്നീട് കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം പാലായിലെ വസതിയിലെത്തിച്ചത്.