വിടവാങ്ങിയത് രാഷ്ട്രീയ കുലപതി: പ്രണാബ് മുഖർജി
Wednesday, April 10, 2019 12:21 PM IST
ന്യൂഡൽഹി: കെ.എം. മാണി രാഷ്ട്രീയത്തിലെ കുലപതിയും വലിയ നേതാവുമായിരുന്നുവെന്നു മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി അനുസ്മരിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനം ചെയ്തയാളാണ്. 25 വർഷത്തിലേറെയായി വിവിധ മന്ത്രാലയങ്ങളുടെ ചുമതലക്കാരനായും പ്രവർത്തിച്ച മാണിയുടെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.
ജിഎസ്ടി കമ്മിറ്റിയിലെ ദീർഘവീക്ഷണമുള്ള ആശയവിനിമയങ്ങളിലൂടെയാണ് തനിക്ക് മാണിയുമായി കൂടുതൽ അടുക്കാനായതെന്ന് പ്രണാബ് അനുസ്മരിച്ചു. മാണിയുടെ കുടുംബാംഗങ്ങളെ പ്രാർഥന അറിയിക്കുന്നതായും പ്രണാബ് മുഖർജി ട്വിറ്ററിൽ കുറിച്ചു.