കേരള രാഷ്ട്രീയത്തിലെ അതികായന്: മോദി
Wednesday, April 10, 2019 12:18 PM IST
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു കെ.എം. മാണിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അനിഷേധ്യമായ തെരഞ്ഞെടുപ്പ് റിക്കാർഡ് അദ്ദേഹത്തിനു സംസ്ഥാനത്തുണ്ടായിരുന്ന അഭേദ്യമായ ബന്ധമാണ് ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹം സംസ്ഥാനത്തിനു നൽകിയ സംഭാവനകൾ എന്നും ഓർമിപ്പിക്കപ്പെടണം. അദ്ദേഹത്തിന്റെ വേർപാട് വേദനപ്പിക്കുന്നു.
കുടുംബത്തോടും പിന്തുണയ്ക്കുന്നവരോടും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.