തീരാനഷ്ടം: എ.കെ. ആന്റണി
Wednesday, April 10, 2019 11:57 AM IST
കൽപ്പറ്റ: കേരള കോണ്‍ഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ വിയോഗം കേരള കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചു തീരാനഷ്ടമാണെന്നു കോണ്‍ഗ്രസ് ദേശീയ പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. നിർധന രോഗികളോടു കരുണ കാണിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു മാണി സാറെന്നും ആന്റണി പറഞ്ഞു.