മാർപാപ്പയുടെ സന്ദർശന സ്മാരകമായി പുതിയ പള്ളിയും മോസ്കും
Wednesday, February 6, 2019 7:14 AM IST
അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രംകുറിച്ച യുഎഇ സന്ദർശനത്തിന്റെ സ്മാരകമായി അബുദാബിയിൽ പുതിയ ദേവാലയവും മോസ്കും നിർമിക്കും. മതാന്തര സൗഹൃദത്തിനു പുതിയ മാനം നൽകിയ മാർപാപ്പയുടെ സന്ദർശനം എന്നും ഓർമിക്കുന്നതിനും അതിന്റെ ചൈതന്യം നിലനിർത്തുന്നതിനുമാണ് ഇവ നിർമിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയും ഈജിപ്തിലെ അൽ അസ്ഹർ ഇസ്ലാമിക യൂണിവേഴ്സിറ്റി ഗ്രാൻഡ് ഇമാം ഷേക്ക് അഹമ്മദ് അൽ തയ്യബും തമ്മിൽ അബുദാബിയിലെ ഷേക്ക് സയ്യദ് ഗ്രാൻഡ് മോസ്കിൽ നടത്തിയ കൂടിക്കാഴ്ച വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
പുതിയ ദേവാലയത്തിന് സെന്റ് ഫ്രാൻസിസ് പള്ളിയെന്നും പുതിയ മോസ്കിനു ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയ്യബ് മോസ്ക് എന്നുമാണു പേരു നൽകിയിരിക്കുന്നത്.