മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്തോ​ത്ര​ഗീ​തം മാ​ർ​പാ​പ്പാ​യ്ക്കു വ​ര​വേ​ല്പാ​കും
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്തോ​ത്ര​ഗീ​തം  മാ​ർ​പാ​പ്പാ​യ്ക്കു വ​ര​വേ​ല്പാ​കും
കൊ​ച്ചി: അ​ബു​ദാ​ബി സ​ന്ദ​ർ​ശി​ക്കു​ന്ന ഫ്രാ​ൻ​സീ​സ് മാ​ർ​പാ​പ്പ​യ്ക്കു മു​ന്പി​ൽ സം​ഗീ​ത​വു​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ. എ​ണ്ണൂ​റോ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യു​ള്ള പാ​പ്പാ​യു​ടെ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ലാ​ണു നാ​ലു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ൽ ഗാ​ന​മാ​ല​പി​ക്കു​ന്ന​ത്.

അ​ങ്ക​മാ​ലി​ക്ക​ടു​ത്തു കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി പ​ട​യാ​ട്ടി​ൽ ജോ​ജോ​യു​ടെ​യും ജി​സ്മോ​ളു​ടെ​യും മ​ക​ൻ ജോ​സി​ൻ, ജോ​ജോ​യു​ടെ സ​ഹോ​ദ​ര​ൻ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ജ​യ​യു​ടെ​യും മ​ക​ൾ ല​യ മ​റി​യം, മു​ട്ടു​ചി​റ സ്വ​ദേ​ശി എ​ലി​സ​ബ​ത്ത് അ​നി​ൽ ജോ​ർ​ജ്, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി ടീ​ന ആ​ൻ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രാ​ണു ഗാ​യ​ക​സം​ഘ​ത്തി​ലെ മ​ല​യാ​ളി​ക​ൾ. ഇ​വ​രു​ൾ​പ്പെ​ടെ ആ​റ് ഇ​ന്ത്യ​ക്കാ​രും ഏ​ഴു വി​ദേ​ശി​ക​ളും പാ​പ്പാ​യ്ക്കു മു​ന്പി​ൽ പാ​ടും.

മു​സ​ഫ സ​ണ്‍​റൈ​സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജോ​സി​ൻ സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ലെ അ​ൾ​ത്താ​ര, ഗാ​യ​ക സം​ഘ​ങ്ങ​ളി​ൽ അം​ഗ​മാ​ണ്. മ​റ്റു​ള്ള​വ​ർ അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്തോ​ത്ര​ഗീ​ത​മാ​ണ് ഇ​വ​ർ ആ​ല​പി​ക്കു​ന്ന​ത്. മൂ​ന്നു മി​നി​റ്റാ​ണു പാ​ട്ടി​ന്‍റെ ദൈ​ർ​ഘ്യം. ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മാ​ണ് ഇ​വ​രു​ടെ ആ​ലാ​പ​നം.


ലോ​കം മു​ഴു​വ​ൻ ആ​ദ​രി​ക്കു​ന്ന ഫ്രാ​ൻ​സി​സ്പാ​പ്പ​യെ കാ​ണാ​നും അ​ദ്ദേ​ഹ​ത്തി​നു മു​ന്പി​ൽ ഗാ​ന​മാ​ല​പി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു​വെ​ന്നു ജോ​സി​നും ല​യ മ​റി​യ​വും പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ 20 വ​ർ​ഷ​മാ​യി അ​ബു​ദാ​ബി​യി​ലാ​ണു താ​മ​സം.

സി​ജോ പൈ​നാ​ട​ത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.