ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതുചരിത്രമെഴുതിയ യുഎഇ സന്ദര്‍ശനത്തിന് അമേരിക്കയുടെ പ്രശംസ. ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പയുടെ അബുദാബി സന്ദര്‍ശനം മതസ്വാതന്ത്ര്യത്തിന്‍റെ ചരിത്ര നിമിഷം ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

അറേബ്യന്‍ മേഖലയിലെ മാര്‍പാപ്പയുടെ ആദ്യത്തെ ദിവ്യബലി അര്‍പ്പണം ലോകസമാധാനത്തിന് വലിയ പ്രോത്സാഹനമാണ്. ലോകത്തിലെ വലിയ രണ്ടു മതങ്ങള്‍ തമ്മിലുളള അനുരജ്ഞനവും സൗഹാര്‍ദവും വളര്‍ത്താനും ഇതു സഹായിക്കുമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി.