ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രസന്ദർശനത്തെ യുഎഇ ഉറ്റുനോക്കുന്നതായി ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പാപ്പായുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സഹിഷ്ണുത, സഹവർത്തിത്വം, സാംസ്കാരിക കൈമാറ്റം എന്നീ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന മാർപാപ്പയുടെ ചരിത്രസന്ദർശനത്തെ യുഎഇ ഭരണാധികാരികളും ജനങ്ങളും ചരിത്രസന്ദർശനത്തെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി യുഎഇ സഹിഷ്ണുത, സ്വീകാര്യത തുടങ്ങിയ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. മാനുഷിക മൂല്യങ്ങൾ, സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദീർഘിപ്പിക്കൽ, വിദ്വേഷത്തിനും കലഹങ്ങൾക്കും മത-വർഗ വിവേചനങ്ങൾക്കുമെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ അനിവാര്യമായ സമയത്താണ് മാർപാപ്പയെ യുഎഇ സ്വീകരിക്കുന്നതെന്നും ഷെയ്ക്ക് മുഹമ്മദ് പറഞ്ഞു.