മാർപാപ്പയുടെ ദിവ്യബലിയിൽ മലയാളം പ്രാർഥനയും
Sunday, February 3, 2019 2:27 AM IST
അബുദാബി: ത്രിദിന സന്ദർശനത്തിനിടെ ചൊവ്വാഴ്ച അബുദാബിയിലെ സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയിൽ മലയാളഭാഷയിലും പ്രാർഥനയുണ്ടായിരിക്കും. കുർബാനയ്ക്കിടെയുള്ള വിശ്വാസികളുടെ പ്രാർഥനയാണ് മലയാളമുൾപ്പെടെ ഏഴ് ഭാഷകളിൽ ചൊല്ലുക. അറബി, ഹിന്ദി, കൊറിയൻ, ഫിലിപ്പീൻസിലെ പ്രാദേശിക ഭാഷയായ താഗലോഗ്, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും പ്രാർത്ഥന ചൊല്ലും.