ഫ്രാൻസിസ് മാർപാപ്പയെ കാണാൻ അബുദാബി സായിദ് സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് സന്തോഷവാർത്ത. സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിന്‍റെ പുറത്തും നിൽക്കുന്ന വിശ്വാസികളെ കൂടുതൽ അടുത്ത് കാണുന്നതിനും ആശിർവദിക്കുന്നതിനും മാർപാപ്പയുടെ വാഹനമായ പോപ്പ് മൊബീൽ അബുദാബിയിൽ എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു .

എന്നാൽ പൊതുനിരത്തിലൂടെ പോപ്പ് മൊബീലിൽ മാർപാപ്പ സഞ്ചരിക്കില്ല സ്റ്റേഡിയത്തിനുള്ളിൽ പ്രവേശനം കിട്ടാത്ത വിശ്വാസികൾക്ക് ഇത് അക്ഷരാർത്ഥത്തിൽ സ്വപ്നതുല്യമായ അനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .


ഫെബ്രുവരി 5 നാണ് 1,30,000 പേർ പങ്കെടുക്കുന്ന ദിവ്യബലി നടക്കുന്നത് .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള