ശബരിമലയ്ക്ക് 739 കോടി; "വരുമാനം കുറഞ്ഞ’ ദേവസ്വം ബോർഡിന് 100 കോടി
Thursday, January 31, 2019 11:13 AM IST
തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമല വരുമാനത്തിൽ ഇടിവുവന്നതിനെ തുടർന്നാണ് സർക്കാർ നടപടി. ശബരിമലയ്ക്ക് ആകെ 739 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്.
ചില സ്ഥാപിത താത്പര്യക്കാരുടെ പ്രചാരണം പോലെ ദേവസ്വം ബോർഡിന്റെ വരുമാനണം സർക്കാർ എടുക്കുന്നില്ല. എന്നാൽ കാണിക്കയിടുന്നതിരായ പ്രചാരണത്തെ തുടർന്ന് ശബരിമലയിലെ വരുമാനം കുറഞ്ഞു. ഇതിനു പരിഹാരമായി തിരുവതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ സർക്കാർ അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മറ്റ് ദേവസ്വങ്ങൾക്ക് 36 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ അറിയിച്ചു.
പന്പ-നിലയ്ക്കൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 147.75 കോടിയുടെ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.