ഉച്ചയ്ക്കുശേഷവും ഒപിയും ഒപി ലാബും; പഞ്ചായത്തുകളിൽ ആരോഗ്യസേന
Thursday, January 31, 2019 10:39 AM IST
തിരുവനന്തപുരം: നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ബജറ്റിൽ തുക അനുവദിച്ചു. പദ്ധതിയിലെ 40 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സർക്കാർ അടയ്ക്കും. ഈ പദ്ധതി മേയിൽ നടപ്പാക്കും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും സ്ഥാപിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും.
200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.