സർക്കാർ സ്കൂളുകളിലേക്ക് ഒഴുക്ക്; പുതുതായി എത്തിയത് രണ്ടര ലക്ഷം കുട്ടികൾ
Thursday, January 31, 2019 10:37 AM IST
തിരുവനന്തപുരം: സർക്കാർ സ്കൂളുകൾ ആധുനികവത്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപനം. സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി രൂപ അനുവദിക്കും.
അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താൻ 32 കോടി രൂപ അനുവദിക്കും. എൽപി, യുപി സ്കൂളുകൾ ഹൈടെക് ആക്കാൻ 292 കോടി, സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി എന്നിങ്ങനെയും ബജറ്റിൽ വകയിരുത്തി.
പൊതുവിദ്യാലയങ്ങളിൽ രണ്ടര ലക്ഷം കുട്ടികൾ പുതിയതായി എത്തിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.