പ്രവാസികളുടെ മൃതദേഹങ്ങൾ നോർക്ക ചെലവിൽ നാട്ടിലെത്തിക്കാൻ പദ്ധതി
Thursday, January 31, 2019 10:37 AM IST
തിരുവനന്തപുരം: വിദേശത്ത് മരിക്കുന്ന കേരളത്തിൽനിന്നുള്ള പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിയിൽ 15 കോടി രൂപ വായ്പ നൽകും. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർക്ക് സാന്ത്വനം പദ്ധതി. 25 കോടി രൂപ ഇതിനായി വകയിരുത്തി.