തിരുവനന്തപുരം-കാസർഗോഡ് സമാന്തര റെയിൽപാത; ചെലവ് 55,000 കോടി
Thursday, January 31, 2019 10:36 AM IST
തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് സമാന്തര റെയിൽവേ പാതയുടെ നിർമാണം ഈ വർഷം തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്.
550 കിലോമീറ്റർ പാതയ്ക്ക് 55,000 കോടി രൂപ ചെലവ് വരും. ഈ പദ്ധതി പൂർത്തിയായാൽ തിരുവനന്തപുരം-കാസർഗോഡ് യാത്രയ്ക്ക് നാല് മണിക്കൂർ മാത്രം.
585 കിലോമീറ്റർ നീളത്തിൽ ബേക്കൽ മുതൽ കോവളം വരെയുള്ള ജലപാത 2020-ൽ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.