കേരളം ഡിസൈനർ റോഡുകളിലേക്ക്; മോഹനപ്രഖ്യാപനവുമായി ധനമന്ത്രി
Thursday, January 31, 2019 10:34 AM IST
തിരുവനന്തപുരം: അടുത്ത രണ്ട് വർഷം കൊണ്ട് 6000 കിലോമീറ്റർ റോഡ് നിർമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് നൽകും. റോഡുകളുടെ മുഖച്ഛായ രണ്ടു വർഷംക്കൊണ്ട് മാറും. പ്രളയത്തിൽ തകർന്ന റോഡുകൾ ദീർഘകാലം ഈടുനിൽക്കുന്ന ഡിസൈനർ റോഡുകളാക്കും. പൊതുമരാമത്ത് വകുപ്പിന് 1,367 കോടി അനുവദിക്കും.
തിരുവനന്തപുരം കഐസ്ആർടിസി കോർപ്പറേഷനിലെ മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇതുവഴി കഐസ്ആർടിസിക്ക് ലാഭം മാത്രമാകും. ഇത് പന്പ-നിലയ്ക്കൽ സർവീസ് വഴി ബോധ്യപ്പെട്ടു. ഇ മൊബിലിറ്റി ഹബിന് 12 കോടി അനുവദിക്കും. 10,000 ഇ ഓട്ടോറിക്ഷകൾക്ക് സബ്സിഡി നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.