റബർ താങ്ങുവിലയ്ക്ക് 500 കോടി; സിയാൽ മോഡലിൽ കന്പനി
Thursday, January 31, 2019 10:32 AM IST
തിരുവനന്തപുരം: റബർ മേഖലയുടെ വികസനത്തിനായി സിയാൽ മോഡലിൽ കന്പനി രജിസ്റ്റർ ചെയ്യുമെന്നു ധനമന്ത്രി തോമസ് ഐസക്. റബർ താങ്ങുവിലയ്ക്ക് 500 കോടി രൂപ അനുവദിക്കും.
റീ ബിൽഡ് കേരള പദ്ധതിയിൽ മലയോര മേഖലക്ക് മുൻഗണന നൽകുമെന്നും കുരുമുളക് കൃഷിക്ക് 10 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.