രണ്ടാം കുട്ടനാട് പാക്കേജുമായി സർക്കാർ; 1000 കോടി അനുവദിക്കും
Thursday, January 31, 2019 10:30 AM IST
തിരുവനന്തപുരം: രണ്ടാം കുട്ടനാട് പാക്കേജുമായി സംസ്ഥാന സർക്കാർ. 1000 കോടി രൂപയാണ് ഇതിനായി ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ വകയിരുത്തിയത്.
വയനാട്ടിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി തയാറാക്കും. കുരുമുളക് കൃഷിക്ക് 10 കോടി, പൂ കൃഷിക്ക് അഗ്രി സോണ്‍ അനുവദിക്കും. നാളികേരളത്തിന്റെ വില വർധിപ്പിക്കുന്നതിന് പദ്ധതി സൃഷ്ടിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. വർഷത്തിൽ 10 ലക്ഷം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി സർക്കാർ തയാറാക്കുന്നു. കാപ്പിക്കുരു സംഭരിക്കുന്പോൾ 20 മുതൽ 100 ശതമാനം വരെ അധികവില ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.