ഐടി മേഖലയ്ക്കു കൈത്താങ്ങ്; വ്യവസായ പാർക്കുകൾക്ക് 141 കോടി
Thursday, January 31, 2019 10:25 AM IST
തിരുവനന്തപുരം: വ്യവസായ പാർക്കുകൾക്ക് 141 കോടി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഐടി മേഖലയിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കും, സ്റ്റാർട്ടപ്പുകൾക്ക് പ്രാമുഖ്യം നൽകും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായുള്ള തുക 50 കോടിയിൽ നിന്നും 75 കോടിയായി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.