കേരളത്തോട് എന്തിനാണ് ഈ ക്രൂരത? കേന്ദ്രത്തോട് ധനമന്ത്രി
Thursday, January 31, 2019 10:16 AM IST
തിരുവനന്തപുരം: പ്രളയത്തെ തുടർന്നുള്ള കേരളത്തിന്റെ പുനർനിമാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസർക്കാർ തടസപ്പെടുത്തിയെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കേരള ജനതയോട് എന്തിനാണ് ഈ ക്രൂരതയെന്നു ചോദിച്ച മന്ത്രി, സംസ്ഥാനങ്ങളുടെ താൽപര്യം പരിഗണിക്കുന്ന സർക്കാർ കേന്ദ്രത്തിൽ വരണമെന്നും ചൂണ്ടിക്കാട്ടി.