ആദ്യം പ്രളയം, പിന്നെ ശബരിമല പ്രക്ഷോഭം; ദുരന്തങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി
Thursday, January 31, 2019 10:15 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽതന്നെ പരാമർശിച്ച് ധനമന്ത്രി തോമസ് ഐസക്.
പ്രളയത്തിനു പിന്നാലെ കേരളം നേരിട്ട രണ്ടാമത്തെ ദുരന്തമായിരുന്നു ശബരിമല പ്രക്ഷോഭമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. നവോഥാന നായകനായ മഹാകവി കുമാരനാശാനെക്കുറിച്ച് പലതവണ മന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.