പ്രളയ ദുരിതാശ്വാസ നടപടികൾ പഠിക്കാൻ യുഡിഎഫ് സംഘം
Friday, September 21, 2018 10:37 AM IST
ശ്രീകണ്ഠപുരം: പ്രളയക്കെടുതികൾ സംബന്ധിച്ച് സർക്കാർ സ്വീകരിച്ച ദുരിതാശ്വാസ നടപടികൾ നേരിട്ടു മനസിലാക്കാനായി പ്രധാനപ്പെട്ട പ്രളയബാധിത കേന്ദ്രങ്ങൾ സന്ദർശിക്കാൻ കെ.സി. ജോസഫ് എംഎൽഎ കൺവീനറായ യുഡിഎഫ് സബ്കമ്മിറ്റി തീരുമാനിച്ചു.
ദുരിതാശ്വാസ നടപടികളുടെ വിശദാംശങ്ങൾ വിലയിരുത്താൻ തിരുവനന്തപുരത്ത് കെ.സി. ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ഘടകകക്ഷി നേതാക്കളായ സനൽകുമാർ, എ. നിസാർ, കളത്തിൽ വിജയൻ എന്നിവരും പങ്കെടുത്തു.
പ്രധാനപ്പെട്ട ദുരിതബാധിത കേന്ദ്രങ്ങൾ കമ്മിറ്റി സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്താൻ 28ന് രാവിലെ ഒമ്പതിന് കുട്ടനാട്, ഉച്ചകഴിഞ്ഞ് രണ്ടിന് ചെങ്ങന്നൂർ, നാലിന് പത്തനംതിട്ട, ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പതിന് കളമശേരി, 11 ന് ആലുവ, ഉച്ചകഴിഞ്ഞ് രണ്ടിന് പറവൂർ, വൈകുന്നേരം നാലിന് ചാലക്കുടി, ഒമ്പതിന് വയനാട് എന്നീ സ്ഥലങ്ങളാണ് ഒന്നാംഘട്ടത്തിൽ സന്ദർശിക്കുകയെന്ന് കെ.സി. ജോസഫ് അറിയിച്ചു.