ദുരിതാശ്വാസ നിധിയിലേക്കു തുക കുറഞ്ഞു, പാലവുംതോടുമെന്നു പറഞ്ഞ് വരരുതെന്നു മന്ത്രി മണി
Wednesday, September 19, 2018 2:42 PM IST
കട്ടപ്പന: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കട്ടപ്പന ബ്ലോക്ക് പരിധിയിൽ നിന്നുള്ള തുക കുറഞ്ഞെന്നാരോപിച്ചു വൈദ്യുതിമന്ത്രി എം.എം.മണിയുടെ ശകാരം.
ജോയ്സ് ജോർജ് എംപി, ഇടുക്കി ജില്ലാ കളക്ടർ കെ. ജീവൻബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് ബ്ലോക്ക്ഗ്രാമപഞ്ചായത്ത് ഭരണസമിതികളെ മന്ത്രി ശകാരിച്ചത്. “ആരുടെയും കുടുംബസ്വത്തല്ല തരാൻ ആവശ്യപ്പെട്ടത്. എന്റെയും കളക്ടറുടെയും വീട്ടിലേക്കു കൊണ്ടു പോകാനല്ല ഫണ്ട് സമാഹരിക്കുന്നത്. ഇക്കാര്യത്തിൽ തെറ്റുതിരുത്തി കൃത്യമായി തുക കളക്ടറേറ്റിൽ ഏല്പിക്കണം. അല്ലാതെ പാലവും തോടുമെന്നും പറഞ്ഞ് ആരും വരരുത് . ഒന്നും ചെയ്യില്ല”- എം.എം. മണി പറഞ്ഞു.