ഡാം തുറന്നതല്ല പ്രളയകാരണമെന്നു രാജു ഏബ്രഹാം
Wednesday, September 19, 2018 2:38 PM IST
തിരുവനന്തപുരം : സംസ്ഥാനത്തു ഡാമുകൾ തുറന്നതുകൊണ്ടല്ല പ്രളയ ദുരന്തമുണ്ടായതന്നും അജ്ഞതിയിൽ നിന്നാണ് ഇങ്ങനെയൊരു വിവാദം ഉണ്ടായതെന്നും രാജു ഏബ്രഹാം എംഎൽഎ. തന്റെ മണ്ഡലമായ റാന്നിയിലാണ് ആദ്യം പ്രളയമുണ്ടായത്. മഴ പെയ്യുമെന്നല്ലാതെ മഴ ഇത്രയും കനക്കുമെന്ന് ഒരു ഏജൻസിയിൽ നിന്നും മുന്നറിയിപ്പു ലഭിച്ചിരുന്നില്ല.
മറിച്ചുള്ള വാദങ്ങളെല്ലാം രാഷ്ട്രീയപരമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയതു ഫയർഫോഴ്സാണ്. എന്നാൽ ഈ സംവിധാനം കൂടുതൽ മെച്ചപ്പെട്ടതായിരുന്നുവെങ്കിൽ ഒരു ദിവസം കൊണ്ടു തന്നെ തന്റെ മണ്ഡലത്തിലെ ദുരിതം അവസാനിപ്പിക്കാൻ കഴിയുമായിരുന്നുവെന്നും അടിയന്തരമായി സംസ്ഥാനത്തെ ഫയർഫോഴ്സിനെ ആധുനികവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.