പ്രളയ ദുരിതാശ്വാസം: എയ്മ 5.26 കോടിയുടെ മരുന്നുകൾ കൈമാറി
Tuesday, September 18, 2018 3:08 PM IST
പ്രളയദുരന്തത്തിൽനിന്നു കേരളം കരകയറുന്നതിന് എല്ലാ മേഖലകളിൽ നിന്നുള്ളവരുടെയും സഹായം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളം സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി നൽകുന്നതിൽ മടി കാണിക്കേണ്ടതില്ല. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സർക്കാരിനെ സഹായിക്കാൻ സർക്കാർ ജീവനക്കാർക്കും ബാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.
ചടങ്ങിൽ എയ്മ സംസ്ഥാന പ്രസിഡന്റ് എ.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംവിധായകൻ മേജർ രവി മുഖ്യാതിഥിയായിരുന്നു. ദേശീയ ചെയർമാൻ ബാബു പണിക്കർ, എം.എ. സലീം, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ. കുട്ടപ്പൻ, എയ്മ ഭാരവാഹികളായ ടി.എസ്.സി. പ്രസാദ്, എം.കെ. ശശികുമാർ, പി.എം. ശ്രീകുമാർ, ആർ.എസ്. പിള്ള, പ്രേമ മേനോൻ, ബിനു ദിവാകരൻ, കെ. മുരീളീധരൻ, വിനോദ് പിള്ള, രവീന്ദ്രൻ പൊയിലൂർ, വി.പി. സുകുമാരൻ എന്നിവർ പങ്കെടുത്തു.