ജീവനക്കാരിൽനിന്നു നിർബന്ധിത പിരിവില്ലെന്നു മന്ത്രി ജയരാജൻ
Saturday, September 15, 2018 1:59 PM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരിൽ നിന്നു നിർബന്ധിത പിരിവില്ലെന്നു മന്ത്രി ഇ.പി. ജയരാജൻ. ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതിനായി ഒരു ഉദ്യോഗസ്ഥനു നേരേയും സമ്മർദം ചെലുത്തില്ല. എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിലാണു പുനരധിവാസ ഫണ്ട് തേടുന്നത്.
വരാപ്പുഴ അതിരൂപതയിലെ മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയത്തിലെ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപത്തിൽ അണിയിച്ചിരുന്ന ആഭരണങ്ങൾ ദുരിതാശ്വാസ ഫണ്ടിലേക്കു നൽകിയിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന യേശുദേവന്റെ വാചകം ഉൾക്കൊണ്ടുള്ള ഫാ. വർഗീസ് കണിച്ചുകാട്ടിലിന്റെ നടപടി മാതൃകാപരമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.