പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ വിശദവിവരം അറിയിക്കണം
Thursday, September 13, 2018 10:46 AM IST
തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനില്‍ നിന്നും സ്വയംതൊഴില്‍ വായ്പ പദ്ധതി അനുസരിച്ച് വായ്പയെടുത്ത ഗുണഭോക്താക്കള്‍ക്ക് പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും അവരുടെ സംരംഭങ്ങള്‍ക്കു നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ വിശദവിവരം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് 17ന് അഞ്ചിനു മുമ്പ് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന് ഓഫീസില്‍ എത്തിക്കണം. ഇതിന്റെ ഒരു കോപ്പി kshpwc2017 @gmail.com എന്ന മെയിലില്‍ അയയ്ക്കുകയും ചെയ്യണം. ഫോണ്‍: 0471 2347768, 2347152, 2347153, 2347156, 9446313975, 9446221516.