പ്രളയം: കേന്ദ്രവും സംസ്ഥാനവുംസത്യവാങ്മൂലം സമർപ്പിക്കണം
Thursday, September 13, 2018 10:44 AM IST
കൊച്ചി: സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിനു കാരണം ഡാമുകളുടെ മാനേജ്മെന്റിലുണ്ടായ വീഴ്ചയാണെന്നാരോപിക്കുന്ന ഹർജികളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെയുള്ള എതിർ കക്ഷികൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നു ഹൈക്കോടതി നിർദേശം നൽകി. ഹർജികളിൽ ഒക്ടോബർ 10നു വാദം കേൾക്കും. ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
പ്രളയദുരന്തത്തിന്റെ പ്രത്യാഘാതവും പരിഹാരവും പഠിക്കാൻ ഉന്നതതല സമിതിക്കു രൂപം നൽകണമെന്നും ഡാമുകളിലെ സംഭരണശേഷി വിലയിരുത്താനും നിർദേശങ്ങൾ നൽകാനും ഒരു അഥോറിറ്റിവേണമെന്നും വയനാട് എംപി എം.ഐ. ഷാനവാസ് നൽകിയ ഹർജിയിൽ പറയുന്നു. ഡാം തുറക്കുന്നതിന് മുന്പ് ദുരന്തബാധിത പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിച്ചില്ലെന്ന ആരോപണവും ഹർജിയിലുണ്ട്.