കുട്ടനാട്ടിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണം തുടങ്ങി
Friday, August 3, 2018 10:16 AM IST
ചങ്ങനാശേരി: ദീപിക- ചാസ് കാരുണ്യഹസ്തം വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയോടനുബന്ധിച്ചു കുട്ടനാട്ടിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും കുപ്പികളു ടെയും സംഭരണയജ്ഞം ആരംഭിച്ചു. ഇതിനായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ നിർവഹിച്ചു.
വികാരി ജനറാൾ മോണ്‍.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷതവഹിച്ചു. പ്രൊക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, വൈസ് ചാൻസലർ ഫാ.വർഗീസ് താനമാവുങ്കൽ, ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ,അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ, ദീപിക റീജണൽ മാനേജർ വർഗീസ് ഡൊമനിക് എന്നിവർ സന്നിഹിതരായിരുന്നു. കായൽപ്പുറം മേഖലയിൽനിന്നാണ് ഇന്നലെ കുപ്പികൾ ശേഖരിച്ചത്. ഈമാസം മുഴുവൻ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും ശേഖരിക്കുമെന്നു ഫാ.ജോസഫ് കളരിക്കൽ പറഞ്ഞു.