വില നിശ്ചയിക്കാൻ കമ്മിറ്റിഎം.പി. പുരുഷോത്തമൻ സെക്രട്ടറിയും കെ.പി. മുഹമ്പി കുഞ്ഞി പ്രസിഡന്റുമായുള്ള ക്ലസ്റ്ററും ഇവർ കൂടിയുള്ള കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കാർഷിക ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്.
ഇവിടുത്തെ വയലിൽ നിന്ന് പറിച്ചെടുത്ത് കർഷകർ നേരിട്ട് വിൽക്കുന്നതിനാൽ മാർക്കറ്റ് വിലയിൽ നിന്ന് അഞ്ച് മുതൽ പത്ത് വരെയുള്ള വില വ്യത്യാസത്തിലാണ് കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത്. വിൽപന നടത്തുന്ന റോഡരികിൽ ഉത്പന്നങ്ങളുടെ വിലയും പ്രദർശിപ്പിച്ചിട്ടുണ്ട്.
വിഷം നിറഞ്ഞ പച്ചക്കറികൾ തടയിടുന്നതിന് വേണ്ടി ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികൾ കൃഷിഭവന് മുഖാന്തരം നൽകുന്നതും മുയ്യം വയലിലെ കാര്‍ഷിക സമൃദ്ധിക്ക് അനുഗ്രഹമാണ്.
ആദ്യം പച്ചക്കറി കൃഷി ചെയ്തു നല്‍കിയിരുന്നത് തളിപ്പറന്പ് മാർക്കറ്റിലേക്കായിരുന്നു. എന്നാൽ, ഇടനിലക്കാർ വൻ ലാഭം കൊയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മുയ്യത്തെ കർഷകർ സ്വന്തം വിപണി കണ്ടെത്തുകയായിരുന്നു.
മുയ്യത്തിന്റെ പച്ചക്കറിപ്പെരുമ കേട്ടറിഞ്ഞ് ദൂരദേശത്തു നിന്നും ആളുകൾ എത്തി തുടങ്ങിയതോടെ ആത്മ വിശ്വാസം വർദ്ധിച്ച കർഷകർ ഉത്പാദനവും വർധിപ്പിച്ചു. തികച്ചും ജൈവ രീതിയിൽ എല്ലാവിധ പച്ചക്കറിയും മുയ്യത്ത് കൃഷി ചെയ്യുന്നുണ്ട്.
മുയ്യത്തെ പാതയോരത്തെ പച്ചക്കറി ചന്തയിൽ മോശമല്ലാത്ത വില ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കൊടും ചൂടും പാറ്റകളുടെ ശല്യവും ഉണ്ടെങ്കിലും ഇതിനെയെല്ലാം തരണം ചെയ്ത് കൂടുതൽ മികച്ച രീതിയിൽ കൃഷി ചെയ്യാൻ തന്നെയാണ് കൃഷിയെ നെഞ്ചേറ്റിയ ഇവിടുത്തെ കർഷകരുടെ തീരുമാനം.