രണ്ട് നോവലുകൾ.ചികിത്സ അനുഭവങ്ങളെ കുറിച്ച് രണ്ടു പുസ്തകങ്ങൾ. വൈജ്ഞാനിക സാഹിത്യത്തെ കുറിച്ച് മറ്റൊരു പുസ്തകം. ഒരു മലയാളം പുസ്തകവും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ... അങ്ങനെ പോകുന്നു സജീവ് ഡോക്ടറുടെ പുസ്തക കണക്ക്.
ആതുരസേവനത്തിന്റെ തിരക്കുകൾ കഴിഞ്ഞ് രാത്രി ഏഴു മണിയാണ് പൊതുവേ എഴുതാൻ ഇരിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ജോലിയുടെ ടെൻഷൻ അക്ഷരലോകത്തേക്കിറങ്ങുമ്പോൾ മാറാറുണ്ടെന്നും ഫേസ്ബുക്കിൽ ഒരു കുറിപ്പ് ഇട്ടാൽ പോലും ടെൻഷന് വലിയ ആശ്വാസം കിട്ടാറുണ്ടെന്നും ഡോക്ടർ പറയുന്നു.
പാലക്കാട് ടിബി സെന്ററിലെ കൺസൾട്ടന്റ്ആയി ജോലി ചെയ്യുന്ന ഡോ. സജീവ് കുമാർ അടുത്തയാഴ്ച തൃശൂരിലേക്ക് മടങ്ങിയെത്തും - നാഷണൽ ഹെൽത്ത് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജരായി.
ചുമതലകൾ ഏറുമെങ്കിലും എഴുതാതിരിക്കാൻ എനിക്കാവില്ല എന്ന് സഹൃദയനായ ഈ ഡോക്ടർ നിറചിരിയോടെ പറയുന്നു.