മുന്‍ എംഎല്‍എമാരായ ടി.വി. രാജേഷ്, സി. കൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. ലളിത, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
വിശിഷ്ടാതിഥികളായത് അന്തേവാസികള്ജ്യേഷ്ഠന് ചാള്സണ് ഏഴിമല നിര്‍മിച്ച വീടിന്റെ കഴിഞ്ഞ വര്‍ഷം നടന്ന ഗൃഹപ്രവേശനത്തോടെയാണ് വിശേഷ ദിവസങ്ങളില്‍ പാലിയേറ്റീവ് പരിചരണത്തിലുള്ളവര്‍ക്ക് ഭക്ഷണ വിതരണം ആരംഭിച്ചത്.ഇതേപാത പിന്തുടരുന്ന ജാക്സണ് സ്നേഹക്കൂടിന്റെ ഗൃഹപ്രവേശനത്തോടൊപ്പം രോഗികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനും മുന്‍തൂക്കം നല്കി.
നിരാശ്രയരുടെ സംരക്ഷണ കേന്ദ്രമായി മാറിയ പഴയങ്ങാടി പൊടിത്തടത്തെ ഗാര്ഡിയന് ഏഞ്ചല്‍സിലെ അറുപതോളം വരുന്ന അന്തേവാസികളായിരുന്നു ഗൃഹപ്രവേശന ചടങ്ങിലെ വിശിഷ്ടാതിഥികള്‍ എന്നത് മറ്റൊരു പ്രത്യേകതയായി. ഇവര്‍ക്കായി സാന്ത്വന സംഗീതം പരിപാടിയുമുണ്ടായി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ സഹപ്രവര്ത്തകന് ആദര്‍ശാണ് സാന്ത്വന സംഗീതം പരിപാടി അവതരിപ്പിച്ചത്. തുടര്‍ന്നു മെഡിക്കല്‍ ക്യാമ്പും കൗണ്‍സിലിംഗ് ക്യാമ്പും നടത്തി. ഇതിനെല്ലാം മുമ്പായി ഇരുപതോളം പേര് രക്തദാനവും നടത്തുകയുമുണ്ടായി.
ജാക്സന്റേത് പ്രത്യേകതകളുള്ള കുടുംബംമത്സ്യത്തൊഴിലാളി കുടുംബാംഗവും എംഎസ്ഡബ്ല്യു, എം ഫില്‍ ബിരുദവുമുള്ള ജാക്സണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകനായി എത്തിയിട്ട് പതിമൂന്നു വര്‍ഷമായി. പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ പിആര്‍ഒ ആയാണ് തുടക്കം.
പിന്നീട്, പഴയങ്ങാടി താലൂക്ക് ആശുപത്രി പിആര്‍ഒ അയിരിക്കെ പയ്യന്നൂര്‍ മുത്തത്തിയിലെ പകല്‍വീടിന്റെ സൂപ്പര്‍വൈസറായി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പിആര്‍ഒ ആയിട്ട് മൂന്നുവര്ഷവുമായി. കെസിവൈഎം പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ ജാക്സണ് ഇപ്പോള്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമാണ്.
ബിഎസ്സി നഴ്സായ ജാക്സന്റെ ഭാര്യ ജീനിയ ആറുവര്‍ഷമായി മുത്തത്തി പകല്‍വീട്ടിലെ നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്നു. നെരുവമ്പ്രം ജെടക്നിക്കല് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആദിയും, കുന്നരു യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ആരോണുമാണ് മക്കള്‍.
നീന്തലിലെ ലോക റെക്കോര്‍ഡ് ജേതാവും ടൂറിസം ലൈഫ് ഗാര്‍ഡും നീന്തല്‍ പരിശീലകനുമായ ചാള്സണ് ഏഴിമല സഹോദരനാണ്. ഇവരുടെ കൂടുംബത്തിലെ അഞ്ചു വനിതകള്‍ അറബിക് ടീച്ചറായി സേവനം ചെയ്യുന്ന അത്യപൂര്‍വത നേരത്തെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു.
പിതാവ് പീറ്റര്‍ നേരത്തെ വിടപറഞ്ഞിരുന്നു. പിന്നീട് വിവരണാതീതമായ കഷ്ടതകള്‍ക്ക് നടുവില്‍ ഇവരെ വളര്‍ത്തിയ അമ്മ റീത്താമ്മയാണ് ജാക്സണുള്പ്പെടുന്ന നാലാണ്മക്കള്ക്കും രണ്ടുപെണ്മക്കള്ക്കും തുണയായി കൂടെയുള്ളത്.
പീറ്റർ ഏഴിമല