കളിസ്ഥലങ്ങൾ ടർഫ് കോർട്ടിലേക്ക് വഴിമാറുന്നു
കളിസ്ഥലങ്ങൾ ടർഫ് കോർട്ടിലേക്ക് വഴിമാറുന്നു
നമ്മുടെ നാട്ടിൻപുറങ്ങളിലെ ഫു​ട്ബോ​ൾ കോ​ർ​ട്ടു​ക​ളു​ടെ ലെ​വ​ലൊ​ക്കെ ആകെ മാ​റുകയാണ്. മ​ണ്ണും പൊ​ടി​യും ചെ​ളി​യു​മൊ​ക്കെ​യാ​യി​രു​ന്ന കോ​ർ​ട്ടു​ക​ൾ ഇ​പ്പോ​ൾ സി​ന്ത​റ്റി​ക് ഗ്രാ​സ് കോർട്ടുകളിലേക്ക് വഴിമാറിയിരിക്കുകയാണ്.

ചു​മ്മാ ത​ട്ടി​ക്കൂ​ട്ട് കോ​ർ​ട്ടു​ക​ളാണ് ഇതെല്ലാമെന്ന് ധരിക്കരുത്. ഫി​ഫ അം​ഗീ​ക​രി​ച്ച സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു നി​ർ​മി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള കോ​ർ​ട്ടു​ക​ളാ​ണ് മിക്കവയും.

വി​യ​റ്റ്നാ​മി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സി​ന്ത​റ്റി​ക് ഗ്രാ​സ് വി​രി​ച്ചാ​ണ് ഗ്രൗ​ണ്ട് ഒ​രു​ക്കു​ന്ന​ത്. പ​ച്ച പ​ര​വ​താ​നി വി​രി​ച്ച മ​ട്ടി​ലു​ള്ള കോ​ർ​ട്ട് ക​ണ്ടാ​ൽ ത​ന്നെ ക​ളി​ക​ളി​ലൊ​ന്നും താ​ല്പ​ര്യ​മി​ല്ലാ​ത്ത​വ​ർ പോ​ലും ഗ്രൗ​ണ്ട് ഇ​ഷ്ട​പ്പെ​ട്ട് മ​ക്ക​ളെ ക​ളി​ക​ൾ​ക്കാ​യി ഗ്രൗ​ണ്ടി​ലെ​ത്തി​ക്കും.

ഫു​ട്ബോ​ൾ ട​ർ​ഫ് എ​ന്നാ​ണ് ഇ​തി​നു പറയുന്ന പേര്. സെ​വ​ൻ​സി​ന്‍റെ ഒ​രു ഫു​ട്ബോ​ൾ കോ​ർ​ട്ടി​ൽ ത​ന്നെ വോ​ളി​ബോ​ൾ, ബാ​സ്ക്ക​റ്റ്ബോ​ൾ, ബാ​ഡ്മി​ൻ​റ​ണ്‍, ക്രി​ക്ക​റ്റ് തു​ട​ങ്ങി​യ കാ​യി​ക​വി​നോ​ദ​ങ്ങ​ളും ക്ര​മീ​ക​രി​ക്കും.

ഏ​തു കാ​ലാ​വ​സ്ഥ​ക്കും യോ​ജി​ച്ച​താ​ണ് ഇ​ത്ത​രം കോ​ർ​ട്ടു​ക​ൾ. മ​ഴ​യു​ണ്ടെ​ങ്കി​ലും കോ​ർ​ട്ടി​ലെ വെ​ള്ളം സെ​ക്ക​ന്‍റു​ക​ൾ​ക്കു​ള്ളി​ൽ വാ​ർ​ന്നു പോ​കു​ന്ന ഹൈ​ക്വാ​ളി​റ്റി ഡ്രെ​യ്നേ​ജ് സം​വി​ധാ​ന​മാ​ണ് ഗ്രൗ​ണ്ടി​നു ചു​റ്റു​മു​ള്ള​ത്.

ഗ്രൗ​ണ്ടി​നു ചു​റ്റും വ​ശ​ങ്ങ​ളി​ലും മു​ക​ളി​ലും പ്ര​ത്യേ​ക വ​ല കൊ​ണ്ട് ക​വ​റിം​ഗ് ഉ​ള്ള​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ​ക്കും പ്ര​ശ്ന​ങ്ങ​ളി​ല്ല. പ്ര​ഫ​ഷ​ണ​ൽ ആ​ളു​ക​ളാ​ണ് കോ​ർ​ട്ടു​ക​ൾ ഒ​രു​ക്കു​ന്ന​ത്. ഇ​രു​പ​തു ല​ക്ഷം രൂ​പ​യെ​ങ്കി​ലും ചെ​ല​വു വ​രും ഗ്രൗ​ണ്ട് ത​യാ​റാ​ക്കാ​ൻ. സ്ഥ​ലം വാ​ട​ക​യ്ക്കാ​ണെ​ങ്കി​ൽ ചെ​ല​വ് പി​ന്നേ​യും ഉ​യ​രും.


ടർഫ് കോർട്ടുകൾ ഏ​റെ ആ​ക​ർ​ഷണമായതിനാൽ പു​ല​ർ​ച്ചെ ത​ന്നെ ടീ​മു​ക​ളു​മാ​യി കു​ട്ടി​ക്കൂ​ട്ട​ങ്ങ​ളെ​ത്തും. ക​ളി​ക്കാ​ൻ സ്ഥ​ലം ഇ​ല്ലാ​ത്ത​വ​ർ, ഫ്ലാ​റ്റു​ക​ളി​ലും വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും ഇ​ത്ത​രം ഗ്രൗ​ണ്ടു​ക​ൾ ഏ​റെ സ​ഹാ​യ​ക​മാ​ണ്.

ഇ​ത്ത​രം ട​ർ​ഫ് ഫു​ട്ബോ​ൾ കോ​ർ​ട്ടു​ക​ൾ കേരളത്തിന്‍റെ പ​ല​ഭാ​ഗ​ത്തും വ​രു​ന്നു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി ആ​മ​ക്കു​ള​ത്തുള്ള ടർഫ് കോർട്ട് യൂ​ണി​വേ​ഴ്സി​റ്റി താ​രം നി​ഖി​ൽ​കു​മാ​ർ, യു. ​ധ​നേ​ഷ്, മ​നു, സു​ബി​ൻ മോ​ഹ​ൻ എ​ന്നീ നാ​ലു യു​വാ​ക്ക​ൾ ചേ​ർ​ന്നാ​ണ് ന​ട​ത്തു​ന്ന​ത്. 24 മ​ണി​ക്കൂ​റും കോ​ർ​ട്ട് ഓ​പ്പ​ണാ​ണ്.

പു​ല​ർ​ച്ചെ മു​ത​ൽ ക​ളി​ക്കാ​രു​ടെ ടീ​മു​ക​ൾ എ​ത്തും. സ​മ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ച് മ​ണി​ക്കൂ​റി​ൽ 600 രൂ​പ മു​ത​ൽ 1000 രൂ​പ വ​രെ​യാ​ണ് ഒ​രു ടീ​മി​ന് ചാ​ർ​ജ് വ​രു​ന്ന​ത്. പീ​ക്ക് ടൈ​മി​ൽ ചാ​ർ​ജ് കൂ​ടും. വൈ​കുന്നേരമാണ് ബു​ക്കിം​ഗ് കൂ​ടു​ത​ൽ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് നി​ഖി​ൽ കു​മാ​ർ പ​റ​ഞ്ഞു.

ക​ണി​ച്ചി​പ​രു​ത സ്വ​ദേ​ശി​ക​ളാ​യ ബി​ജു വാ​സു​ദേ​വ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​വി​ടു​ത്തെ പ്ര​മു​ഖ പ​രി​ശീ​ല​ക​ർ. കാ​യി​ക രം​ഗ​ത്ത് ന​ല്ല ക​ഴി​വു​ള്ള കു​ട്ടി​ക​ൾ നാ​ട്ടി​ലു​ണ്ടെ​ന്ന് ബി​ജു വാ​സു​ദേ​വ് പ​റ​യു​ന്നു.