Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
കണ്ണീർക്കാഴ്ചകളുടെ മലയോരഗ്രാമങ്ങൾ
നിറങ്ങളില്ലാതെ നിഴലും ഇരുളും പരന്ന ജീവിതത്തിലെ സഹനപാതകൾ താണ്ടി എംഎ വരെ പഠിച്ച കമൽരാജ്. കയ്യൂർ ചീമേനി മൊളക്കോത്ത് കൃഷ്ണയിൽ വീട്ടിൽ കൃഷ്ണരാജിന് സ്വപ്നം ജീവിക്കാൻ ഒരു ജോലിയാണ്. പൂർണ അന്ധനായ തനിക്ക് ആര് ജോലി നൽകുമെന്ന ആശങ്ക കൃഷ്ണരാജിനെ അലട്ടുന്നു.
മലയോരങ്ങളെ വിഷത്തിൽ പുതച്ച മാരകരാസകത്തിന്റെ ഇരയെന്ന നിലയിൽ സർക്കാർ അനുവദിച്ച 1700 ക്ഷേമപെൻഷൻ മുടങ്ങുന്ന സ്ഥിതിയിൽ കൃഷ്ണരാജ് ഉൾപ്പെടുന്ന നിസഹായരുടെ സമൂഹം എങ്ങനെ വിശപ്പടക്കും, എങ്ങനെ ചികിത്സ തേടും. അൽപംമെങ്കിലും വെളിച്ചം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ കൃഷ്ണരാജിനെ ബാല്യത്തിൽ പുട്ടപർത്തി സായി ബാബ ആശുപത്രിയിൽ വരെ എത്തിച്ച് ചികിത്സ ചെയ്തു നോക്കിയിരുന്നു.
കാസർഗോഡ് അന്ധവിദ്യാലയത്തിലും കാസർഗോഡ് ഹയർ സെക്കൻഡറി സ്കൂളിലും പഠനത്തിനുശേഷം നെഹ്റു കോളജിൽ ബിരുദവും കണ്ണൂർ സർവകലാശാലയിൽനിന്ന് മലയാളം എംഎയും നേടി. ജീവിക്കാൻ എന്ത് തൊഴിൽ, എന്തു വരുമാനം എന്ന ചോദ്യവുമായി വീടിനുള്ളിൽ നിസഹായനായി കഴിയുകയാണ് കമൽരാജ്. അച്ഛൻ രാധാകൃഷ്ണൻ ഓട്ടോ ഡ്രൈവറാണ്. അമ്മ ഇന്ദിരയ്ക്ക് തയ്യൽജോലിയും.
എൻഡോസൾഫാൻ ബാധിതരായ നൂറുകണക്കിനു ഹതഭാഗ്യരുടെ നാടാണ് കയ്യൂർ ചീമേനി അതിരിടുന്ന ഗ്രാമങ്ങൾ. വിഷപ്രയോഗം നിരോധിച്ചതിനുശേഷവും ഇവിടെ ജനിച്ചുവീഴുന്ന ഏറെ കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങൾ സാധാരണമാണ്. അത്രയേറെ ഈ പ്രകൃതി വിഷലിപ്തമായിരിക്കുന്നു.
ഇവിടങ്ങളിലെ ഓരോ സ്ത്രീയും ആശങ്കയോടെയാണ് ഗർഭം ധരിക്കുന്നത്. ഓരോ പരിശോധനയും സ്കാനിംഗും ഇവർക്ക് ആശങ്കകളുടേതാണ്. പ്രസവിച്ചുകഴിഞ്ഞാലും അണയുന്നതല്ല ഇവരുടെ ഹൃദയങ്ങളിൽ ഉയുന്ന ആധിയുടെ ജ്വാലകൾ.
തലയുണ്ടോ തലച്ചോറുണ്ടോ, ഉടലുണ്ടോ വളർച്ചയുണ്ടോ എന്നിങ്ങനെ തീരാത്ത ആശങ്കകൾ. ചുറ്റും കണ്ടും കേട്ടും അനുഭവിച്ചറിയുന്ന ഭീതിപ്പെടുത്തുന്ന അവസ്ഥകളും രോദനങ്ങളുമാണ് ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്ന നവദന്പതികളുടെ ഹൃദയവ്യഥ.
എൻഡോസൾഫാൻ ബാധിത മേഖലയിലെ 11 പഞ്ചായത്തുകളിലും മിക്ക വീട്ടിലേക്കു കടന്നു ചെന്നാലും ഒരു കിടപ്പുരോഗിയുണ്ടാകും. അതല്ലെങ്കിൽ നിഴലിനെ നോക്കി നിശ്ചലമായി ഇരിക്കുന്ന ഒരു ഇരുപ്പുരോഗിയുണ്ടാകും. കാലും കൈയും തനിയെ ചലിപ്പിക്കാൻ ശേഷിയില്ലാതെ കട്ടിലിലും നിലത്തും മാത്രം കിടക്കുന്നവർ. ചിലർക്ക് ചലനമില്ല, ചിലർ കിടുന്നുരുളുന്നു. ചിലർ സ്ഥരബുദ്ധിയില്ലാതെ പുലന്പുന്നു. കാഴ്ചയില്ലാതെ മുറികളിൽ തപ്പിത്തിരയുന്ന വേറെയും ഹതഭാഗ്യർ.
ഇരുപതും അതിലേറെയും പ്രായത്തിൽ അച്ഛന്റെയോ അമ്മയുടെയോ മടിയിൽ മാത്രം കിടക്കുന്ന രോഗികളായ മക്കൾ. ശരീരം വളരാതെയും സ്വന്തം കാലിൽ നടക്കാൻ സാധിക്കാതെയും ഭിതിജനിപ്പിക്കുന്ന രൂപങ്ങളായി നിരങ്ങിയും മുടന്തിയും കഴിയുന്നവർ. ബുദ്ധിപരമായ വളർച്ചയില്ലാതെ ലോകത്തെയും അടുത്തുനിൽക്കുന്നവരെയും നിഴലും കിനാവും പോലെ മാത്രം കാണുന്ന സാധുക്കളാണ് ഏറെയും.
ഭക്ഷണം വാരിക്കൊടുത്തും വെള്ളം കോരിക്കൊടുത്തും കാലവും പ്രായവും നോക്കാതെ മക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ഹതഭാഗ്യരായ മാതാപിതാക്കളുടെ വിതുന്പൽ ആരറിയുന്നു.
വഴിമുട്ടിയ ജീവിതം
ജീവിക്കാൻ മാർഗമില്ലാതെ വലയുന്ന ചീമേനിയിലെ അജയകുമാറിന്റെ വേദന ആരുടെയും കണ്ണുകളെ ഈറനണിയിക്കും. അന്ധനായ അജയകുമാർ ലോട്ടറി കച്ചവടവുമായി ചീമേനിയിലും പൊതാവൂരിലും ഒരുവിധം ജീവിതം കൂട്ടിമുട്ടിച്ചു വരുന്പോഴാണ് നോട്ട് നിരോധനം വന്നത്. പുതിയ നോട്ടുകൾ നിറംകൊണ്ടോ വലിപ്പം കൊണ്ടോ തിരിച്ചറിയാൻ പറ്റാതെ വന്നതോടെ ടിക്കറ്റ് വാങ്ങുന്നവർക്ക് ബാക്കി കൊടുക്കാനാവാതെ വന്നു.
പലരും കബളിപ്പിക്കുന്ന സാഹചര്യം കൂടിയായപ്പോൾ ലോട്ടറി നിറുത്തി. കാസർഗോട്ട് എൻഡോസൾഫാൻ ബാധിതരായി കാഴ്ച മങ്ങിയ ഏറെപ്പേർ വഴിയോരങ്ങളിലും കവലകളിലും ലോട്ടറി വിൽപന നടത്തുന്നുണ്ട്. നിരവധി പേർ പതിവായി കബളിപ്പിക്കലിന് ഇരയാവുകയും ചെയ്യുന്നു.
തെയ്യം തുള്ളൽ കുലത്തൊഴിലാക്കിയ കുടുംബത്തിലെ അംഗമാണ് അജയകുമാർ. ലോട്ടറി നിറുത്തി അച്ഛനും സഹോദരങ്ങൾക്കുമൊപ്പം ക്ഷേത്രങ്ങളിൽ തെയ്യത്തിന് പോയിരുന്നു. തെയ്യം തുള്ളാൻ കാഴ്ചയുടെ പരിമിതിയുണ്ടെങ്കിലും വാദ്യം കൊട്ടാൻ അജയകുമാർ പരിശീലനം നേടിയിരുന്നു. തെയ്യത്തിന് വാദ്യം നടത്തി കുടുംബം പോറ്റി പോരുന്പോഴാണ് കോവിഡിന്റെ വരവിൽ ഉത്സവങ്ങൾ നിലച്ചുപോയത്.
നിലവിൽ ലോട്ടറിയും തെയ്യവുമില്ലാതെ ദുരിതപ്പെടുകയാണ് ഈ നിസഹായൻ. കൈയിൽ ബിരുദമുണ്ട്, ജീവിക്കാൻ മാർഗമില്ല എന്ന ദയനീയാവസ്ഥയിൽ അജയകുമാറിനെപ്പോലെ നിരവധിപേർ ഈ മലയോര ഗ്രാമങ്ങളിലുണ്ട്.
പരീക്ഷ എന്ന പരീക്ഷണം
കാസർഗോഡ് പള്ളിക്കര പനയാൽ ബെന്നാട് ചിറയ്ക്കൽ വിജേഷ് ടിടിസിപാസായിട്ട് നാലു വർഷമായി. അധ്യാപകജോലിക്കുള്ള സർക്കാർ യോഗ്യതാ (കെ-ടെറ്റ്) മൂന്നു തവണ എഴുതി. കാഴ്ച വൈകല്യമുള്ളവർക്ക് യോഗ്യതനേടാൻ 75 സ്കോർ ലഭിച്ചാൽ മതി. ഒരു മാർക്കിന്റെ കുറവിൽ യോഗ്യത നേടാൻ സാധിക്കാതെ വന്ന വിജേഷ് പ്രതീക്ഷയോടെ അടുത്ത യോഗ്യതാ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ്.
പ്രത്യേകം അനുവദിച്ച സഹായിയ്ക്കൊപ്പം പരീക്ഷ എഴുതിയാലും കാഴ്ചയില്ലാത്തവർ ബ്രെയിലിയിൽ കുറിക്കുന്ന ഉത്തരക്കടലാസുകളിലെ ഡോട്ടുകൾ പലപ്പോഴും മാഞ്ഞുപോകുന്ന സാഹചര്യമാണ്.
സാധാരണ ഉത്തരക്കടലാസുകൾക്കൊപ്പമാണ് ബ്രെയിലിയിൽ പരീക്ഷ എഴുതുന്നവരുടെ പേപ്പറുകളും പായ്ക്ക് ചെയ്യുക. കംപ്യൂട്ടർ മൂല്യനിർണയത്തിൽ അർഹമായ മാർക്ക് ലഭിക്കാൻ ഈ സാങ്കേതിപരിമിതി കാരണമാകുന്നുവെന്ന പരാതി വ്യാപകമാണ്. കാഴ്ചയില്ലാത്തവരുടെ ഉത്തരക്കടലാസുകൾ പ്രത്യേകം പായ്ക്ക് ചെയ്ത് മൂല്യനിർണയം നടത്താനാൻ സംവിധാനമുണ്ടാകണം.
കാസർഗോഡ് അന്ധവിദ്യാലയത്തിലും കാസർഗോഡ് ഹയർസെക്കൻഡറി സ്കൂളിലും പഠനത്തിനുശേഷം തലശേരി ബ്രണ്ണൻ കോളജിൽ ബിരുദം നേടിയ ശേഷമാണ് കാസർഗോഡ് ഡയറ്റിൽനിന്ന് വിജേഷ് ടിടിസി പാസായത്. അച്ഛൻ കുഞ്ഞിക്കണ്ണന്റെയും അമ്മ ഓമനയുടെയും കരുതലിൽ എത്രകാലം മുന്നോട്ടുപോകും.
ബ്രെയിലിയിൽ അക്ഷരം പഠിച്ചതിനൊപ്പം ലൈബ്രറി കൗണ്‍സിൽ കാഴ്ചയില്ലാത്തവർക്ക് ആവിഷ്കരിച്ച ഓഡിയോ ലൈബ്രറിയുടെ സഹായവും വിജേഷിനു നേട്ടമായി. പെൻഷൻ മുടങ്ങിയതോടെ ഒരു ജോലി അപേക്ഷ അയയ്ക്കാനുള്ള ജീവിതമാർഗം പോലും വിജേഷിനില്ലാതായി.
കാഴ്ച, കേൾവി, ബുദ്ധി വൈകല്യങ്ങൾ ജനിച്ചു മാസങ്ങൾക്കു ശേഷമായിരിക്കും തിരിച്ചറിയാനാവുക. വിജേഷിന് കാഴ്ചവൈകല്യമുണ്ടെന്നത് ജനിച്ചു മാസങ്ങൾക്കുശേഷമാണ് വ്യക്തമായത്. അപ്പോഴേക്കും വിദഗ്ധ ചികിത്സാസാധ്യതകളെല്ലാം ഇരുളഞ്ഞുകഴിഞ്ഞിരുന്നു.
ഈ മേഖലയിൽ ഒരിടത്തും സർക്കാർ തലത്തിൽ സ്പെഷാലിറ്റി ആശുപത്രികളില്ല. ഗൈനക്കോളജിസ്റ്റുകളുടെ സാന്നിധ്യം സർക്കാർ ആശുപത്രികളിൽ തീരെ വിരളം. വിദഗ്ധ ചികിത്സ തേടി ഏറെപ്പേരും മംഗലാപുരം, ബംഗളൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളെയാണ് അന്നും ഇന്നും ആശ്രയിക്കുന്നത്. ബന്ധുക്കളുടെയും മാതാപിതാക്കളുടെ കാരുണ്യവും പരിചരണവും മാത്രമാണ് ദുരിതങ്ങളും വേദനകളുമായി കഴിയുന്ന ഇവർക്ക് ആശ്രയം.
(തുടരും)
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
വീണ്ടും കുറ്റം നിഷേധിച്ച് ഇന്ദ്രാണി
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മക
കുരുക്കായി ഡ്രൈവറുടെ മൊഴി
അക്കാലത്തു പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവച്ച് ഐഎൻഎക്സ് മീഡിയ എന്ന
ചുരുളഴിയുന്നു
മുംബൈയിലെ ഒരു പുറമ്പോക്ക്ഭൂമിയാണ് റായ്ഗഡ്. മാലിന്യമടക്കം ആർക്കും എന്തും കൊണ്ടു
ഷീന ബോറ ജീവനോടെയുണ്ടോ?
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമാ
കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല
കാഴ്ചയുടെ വസന്തമൊരുക്കി വഴിയന്പലത്ത് മണിമുല്ല പൂത്തു. ചിത്രകാരനായ വഴിയന്പ
ജയനെ മറക്കാൻ എങ്ങനെ കഴിയും ?
1980 നവംബർ 16ന് മലയാള സിനിമയെ കണ്ണീരിലാഴ്ത്തി ജയൻ എന്ന അതുല്യപ്രതിഭ കളമൊഴി
ലാലേ....കുനി.....!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ
സെറ്റ് മുഴുവൻ നിലവിളിച്ചുപോയി...
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു ചിത്രമാണ് ബിഗ്ബി. രൂപത്തിലും ഭാവത
ദൈവമുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു - ജോൺ ഏബ്രഹാം
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് "ഷൂട്ടൗട്ട് അറ്റ് വഡാല’. 2013 ൽ ജോണ്‍ ഏബ്ര
അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് സിംഗ് ഈസ് ബ്ലിയിംഗ്. അക്ഷയ്കുമാറാണ് നായകൻ. ഈ
അനുപം ഖേർ കാലുയർത്തി, ഷാരൂഖ് പെട്ടു
ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്
കജോളിന്റെ ഓർമ പോയി
ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അട
ഓരോ ദിവസവും മൂന്നു കുട്ടികൾ!
കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകു
പിന്നിൽ പലവിധ മാഫിയകൾ....
കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത
ഇന്നും ഞെട്ടലിൽ...
ഏകദേശം 35 വർഷങ്ങൾക്കു മുന്‍പു നടന്നൊരു സംഭവമാണിത്. തമിഴ്നാട്ടിൽനിന്നു കേരളത
ഈ പെൺകുട്ടികൾ എവിടെയാ..?
ഒട്ടേറെ തിരോധാനങ്ങള്‍ക്കു കേരളം സാക്ഷിയായിട്ടുണ്ട്. ചിലർ തിരിച്ചെത്തി. വര്ഷങ
തുടർക്കഥയാകുന്ന തിരോധാനങ്ങൾ
ദിനംപ്രതി കാണാതാകുന്ന മക്കള്‍ മതാപിതാക്കളുടെ നെഞ്ചിലെ അണയാത്ത നെരിപ്പോടാണ്.
ഈ കുട്ടികൾ എവിടേക്കു പോകുന്നു
കേരളത്തില്‍ കാണാതാകുന്ന
കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ഓരോ വര്
കളിസ്ഥലങ്ങൾ ടർഫ് കോർട്ടിലേക്ക് വഴിമാറുന്നു
നമ്മുടെ നാട്ടിൻപുറങ്ങളിലെ ഫുട്ബോൾ കോർട്ടുകളുടെ ലെവലൊക്കെ ആകെ മാറുകയാണ്. മണ്ണും പൊ
ചക്രത്തിലിരുന്നു ചായ കുടിക്കാം
വൈക്കം കായലോരത്ത് കെടിഡിസി മോർട്ടൽ വളപ്പിൽ കെടിഡിസി കെഎസ്ആർടിസി യുടെ സഹകരണത്തോടെ ആരംഭിച്ച ഡബിൾ ഡക്കർ
പകരക്കാരനില്ലാത്ത പുനീത്!
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ, പ്രത്യേകിച്ച് കന്നട സിനിമാ മേഖലയെ അതീവ ദുഖത്തില
കമ്മലിൽ ഒരുങ്ങിയ കുഞ്ഞ് സംരംഭം
പേപ്പറുകൊണ്ടും ക്ലേ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കമ്മലുകള്‍ നിര്‍മ്മിച്ച് പ
ഒരു നടന്റെ സമര സഹന യാത്ര !
ഒത്തിരി കഷ്ടപ്പെട്ടു മുഖ്യധാരാ സിനിമയിലെത്തിയ നടനാണ് ജോജു ജോര്‍ജ്. ജൂണിയര്‍ ആ
സിസി ടിവി ദൃശ്യങ്ങൾ
ദത്ത് വിവാദത്തിൽ അനുപമ വനിതാ ശിശുവികസന വകുപ്പിന് നൽകിയ പരാതിയിൽ വകുപ്പ് ഡ
വിചിത്രം, അവിശ്വസനീയം!
എസ്എഫ്ഐ പ്രവർത്തകയായ പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ
വിതുന്പിയും വിറങ്ങലിച്ചും തലമുറകൾ
കോഡംബേളൂർ ചുള്ളിക്കര അയറോത്ത് മണികണ്ഠൻ എട്ടാം ക്ലാസിലെത്തിയതോടെയാണ് കാഴ്