ആര്യനാടിനെ അന്നമൂട്ടുന്ന വ​നി​ത ഹോ​ട്ട​ൽ
ആര്യനാടിനെ  അന്നമൂട്ടുന്ന  വ​നി​ത ഹോ​ട്ട​ൽ
നെ​ടു​മ​ങ്ങാ​ട് : സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി തു​ട​ങ്ങി​യ വ​നി​ത ഹോ​ട്ട​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത ഹോ​ട്ട​ലാ​ണ് നാ​ട്ടു​കാ​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ അ​ന്ന​മൂ​ട്ടു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട്ടെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചശേ​ഷം പ​ണം ന​ൽ​കാ​നെ​ത്തി​യ ഗീ​താ​കു​മാ​രി​യോ​ട് ഉ​ട​മ ഭ​ക്ഷ​ണ​ത്തി​നു അ​മി​ത വി​ല ഈ​ടാ​ക്കി. ഈ സംഭവത്തെതുടർന്നാണ് വ​നി​ത ഹോ​ട്ട​ൽ എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് ഗീ​താ​കു​മാ​രി​യും സം​ഘ​വും എ​ത്തി​യ​ത്.

കൂ​ട്ടു​കാ​രി​ക​ളാ​യ ഷെ​ഷ, സു​സ​കു​മാ​രി, ര​മാ​ദേ​വി, ഷീ​ല, ദീ​പ എ​ന്നി​വ​രോ​ട് ആ​ശ​യം പ​ങ്കു​വ​ച്ചു. ഇ​വ​ർ സ​മ്മ​തം മൂ​ളി​യ​തോ​ടെ ഇ​തി​നു "വ​നി​ത ഹോ​ട്ട​ൽ' എന്നും പേരു വീണത്. ​


തു​ട​ക്ക​ത്തി​ൽ 30 രൂ​പ​യാ​യി​രു​ന്നു ഊ​ണി​ന് ഈ​ടാ​ക്കി​യിരുന്നത്. എ​ന്നാ​ൽ കൊ​റോ​ണ വ​ന്നതോടെ സ്ഥിതി ആകെ മാറി. ഹോ​ട്ട​ൽ ജനകീയമാകുകയും ഊ​ണി​ന് 20 രൂ​പ​യാ​യി കുറയുകയും ചെയ്തു. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സും -കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും കൈ​കോ​ർ​ത്ത​തോ​ടെ ഇ​ത് ജ​ന​കീ​യ ഹോ​ട്ട​ലാ​യി മാറിയത്.

20 രൂ​പ മാ​ത്ര​മു​ള്ള ഊ​ണി​നും ഇ​വ​ർ ന​ൽ​കു​ന്ന​ത് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം. അ​വി​യ​ൽ, തോ​ര​ൻ, അ​ച്ചാ​ർ, സാബാ​ർ, പു​ളി​ശേ​രി, ര​സം എ​ന്നി​ങ്ങ​നെ നി​ര​വ​ധി രുചി​ക്കൂ​ട്ടു​ക​ൾ ചേ​ർ​ത്ത ഭ​ക്ഷ​ണം.

ഊണ് ജ​ന​പ്രി​യ​മാ​യ​തോ​ടെ ദി​വ​സേ​ന മൂ​ന്നു നേ​ര​വും ന്യാ​യ​വി​ല​യി​ൽ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ആ​ര്യ​നാ​ട്ടെ ജ​ന​കീ​യ ഹോ​ട്ട​ൽ.