ആന മുതലാളിമാർ ആനയോളം കഷ്ടത്തിൽ
ആന മുതലാളിമാർ ആനയോളം കഷ്ടത്തിൽ
തൃ​ശൂ​ർ: ആന നിന്നാലും ചെരിഞ്ഞാലും ലക്ഷങ്ങളാണെന്ന് പണ്ടൊരു ചൊല്ലുണ്ട്. പക്ഷെ ഇന്ന് അങ്ങനെയല്ല സ്ഥിതി. ത​ങ്ങ​ളു​ടെ ആ​ന​ക​ളെ ര​ണ്ടു കോ​വി​ഡ് വ​ർ​ഷ​ങ്ങ​ളി​ൽ പ​രി​പാ​ലി​ച്ച ആ​ന മു​ത​ലാ​ളി​മാ​ർ ഇ​നി​യെ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​ങ്ക​ലാ​പ്പി​ലാണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ ആ​ന ഉ​ട​മ​ക​ളും കഴിഞ്ഞ ര​ണ്ടു വ​ർ​ഷം കനത്ത സാ​ന്പ​ത്തി​ക ന​ഷ്ടം സ​ഹി​ച്ചാ​ണു ത​ങ്ങ​ളു​ടെ ആ​ന​ക​ളെ പ​രി​പാ​ലി​ച്ച​ത്.

കോ​വി​ഡാ​ണെ​ങ്കി​ലും ലോ​ക്ഡൗ​ണ്‍ ആ​ണെ​ങ്കി​ലും ആ​ന​യെ നോ​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന​തി​നാ​ൽ ഒ​രു കു​റ​വും വ​രാ​തെത​ന്നെ ആ​ന​ക​ളെ നോ​ക്കി വ​ള​ർ​ത്തി​യി​ട്ടു​ണ്ട് ഓ​രോ ആ​ന ഉ​ട​മ​യും.
കൈയിലു​ള്ള വീ​ടും വ​സ്തു​വു​മൊ​ക്കെ പ​ണ​യം വച്ചും വി​റ്റും ആ​ന​ക​ളെ നോ​ക്കേ​ണ്ടിവ​ന്ന ഉ​ട​മ​ക​ളു​ണ്ട് കേ​ര​ള​ത്തി​ൽ. അ​വ​രേ​യും ആ​ന മു​ത​ലാ​ളി എ​ന്നു വി​ളി​ക്കു​ന്ന​വ​രു​ണ്ട്.

ജി ​ഫോം ന​ൽ​കി ബ​സു​ക​ൾ ഓ​ടി​ക്കാ​തെ ഷെ​ഡി​ൽ ക​യ​റ്റി​യി​ടാം. എ​ന്നാ​ൽ ആ​ന​യെ അ​ങ്ങനെ വെ​റു​തെ ഷെ​ഡി​ൽ ക​യ​റ്റി നി​ർ​ത്താ​ൻ പ​റ്റു​മോ....​മി​ണ്ടാ​പ്രാ​ണി​യെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ നോ​ക്കി​യ​വ​രും സ്വ​ന്തം വീ​ട്ടി​ലു​ള്ള​വ​രു​ടെ ഭ​ക്ഷ​ണം വേ​ണ്ടന്നുവ​ച്ച് ആ​ന​യെ ഊ​ട്ടി​യ​വ​രും ഇ​വി​ടെയുണ്ട്.

ആ​ന​ക​ളെ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നു പ​രാ​തി​പ്പെ​ടു​ന്ന​വ​രാ​രും ത​ങ്ങ​ളു​ടെ ഈ ​ര​ണ്ടു വ​ർ​ഷ​ത്തെ ജീ​വി​തം ക​ണ്ടി​ല്ലെ​ന്നു നടിക്കുകയാണെന്നു പ​ല ആ​ന ഉ​ട​മ​ക​ളും പ​റ​യു​ന്നു. ആ​ന​യെ വാണിജ്യ ആവശ്യങ്ങൾക്കായി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു നി​യ​മ​മു​ണ്ടെ​ങ്കി​ലും ഏ​ക്കം വ​ഴി​യും മ​റ്റും കി​ട്ടി​യ പ​ണ​വും നീ​ക്കി​യി​രി​പ്പു​മൊ​ക്കെ തീ​ർ​ന്നെ​ന്ന് ആ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ക​ടം വാ​ങ്ങി​യാ​ണു പ​ല​രും ഇ​പ്പോ​ൾ ആ​ന​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്.

ആ​ന​വാ​യി​ൽ അ​ന്പ​ഴ​ങ്ങ​ പോരല്ലോ

ആ​ന​വാ​യി​ൽ അ​ന്പ​ഴ​ങ്ങ പോരല്ലോ. ആ​ന​വ​യ​ർ നി​റ​യ​ണ​മെ​ങ്കി​ൽ കു​റ​ച്ചൊ​ന്നും പോ​ര. ഒ​രു ദി​വ​സം മൂ​വാ​യി​രം മു​ത​ൽ നാ​ലാ​യി​രം രൂ​പ വ​രെ ചു​രു​ങ്ങി​യ​ത് ഒ​രു ആ​ന​യെ പ​രി​പാ​ലി​ക്കാ​ൻ ചെല​വു വ​രും. ഒ​രു പ​ന​ന്പ​ട്ട​യ്ക്ക് 110 രൂ​പ​യെ​ങ്കി​ലും ചെലവുവ​രും. ന​ല്ല ഗ​ജ​വീ​ര​ന്മാ​ർ 15 മു​ത​ൽ 20 പ​ട്ട​വ​രെ ഒ​രു ദി​വ​സം അ​ക​ത്താ​ക്കും. പു​ല്ല്, ചോ​റ് എ​ന്നി​വ​യും ഇതിനു പുറമെയാണ്.


ശ​ന്പ​ളം, ഇ​ൻ​ഷ്വറ​ൻ​സ് ചെല​വു​ക​ൾ

പാ​പ്പാ​ന്മാ​രു​ടെ ശ​ന്പ​ള​ത്തി​നു പു​റ​മെ ഇ​ൻഷ്വറ​ൻ​സും ആ​ന​യു​ടെ ഇ​ൻഷ്വറ​ൻ​സും ഉ​ട​മ ത​ന്നെ​യാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. ആ​ന​യി​ൽ നി​ന്നെ​ന്തെ​ങ്കി​ലും അ​പ​ക​ടം പ​റ്റി​യാ​ൽ പാ​പ്പാ​ന്മാ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം കി​ട്ടു​ന്ന​തി​നു​ള്ള ഇ​ൻ​ഷ്വറ​ൻ​സും ആ​ന എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്പോ​ൾ സം​ഭ​വി​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ ഇ​ൻ​ഷ്വറ​ൻ​സും ഉ​ട​മ​യാ​ണ് എ​ടു​ക്കേ​ണ്ട​ത്.

ആ​ന ചി​കി​ത്സ​യും വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റും

ഓ​രോ വ​ർ​ഷ​വും ആ​ന​ക​ൾ​ക്കു ചി​കി​ത്സ ന​ൽ​കു​ക​യെ​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത കാ​ര്യ​മാ​ണെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. മ​രു​ന്നു​ക​ളും ചോ​റു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന​താ​ണു ചി​കി​ത്സാ​ക്കാലം. വ​ലി​യ ചി​കി​ത്സ​യൊ​ന്നും ന​ൽ​കി​യി​ല്ലെ​ങ്കി​ലും ചെ​റി​യ തോ​തി​ലു​ള്ള ചി​കി​ത്സ​യെ​ങ്കി​ലും ദേ​ഹ​ര​ക്ഷ​യ്ക്കു ന​ൽ​കാ​തി​രി​ക്കാ​നാ​കി​ല്ല.

ആ​ന​യു​ടെ വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റി​നു​ള്ള ഭാ​രി​ച്ച ചെല​വും ഒ​ഴി​വാ​ക്കാ​നാ​വില്ല. ആ​ന​പ്പി​ണ്ട​വും ആ​ന ക​ഴി​ച്ച പ​ട്ട​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളു​മെ​ല്ലാം നീ​ക്കം ചെ​യ്തു ശ​രി​യാംവി​ധം സം​സ്ക​രി​ക്കു​ന്ന​തി​നു ന​ല്ല ചെ​ല​വു വ​രു​ന്നു​ണ്ട്. ഇ​തും വേ​ണ്ടെ​ന്നു വയ്​ക്കാ​ൻ ക​ഴി​യി​ല്ല.