മ​ഞ്ഞു​രു​കി​യ​പ്പോ​ൾ വി​ചി​ത്ര ജീ​വി?
മ​ഞ്ഞു​രു​കി​യ​പ്പോ​ൾ വി​ചി​ത്ര ജീ​വി?
അ​ടു​ത്ത​യി​ടെ അ​ന്‍റാ​ർ​ട്ടി​ക്ക​ൻ തീ​ര​ത്തു​നി​ന്ന് ഒ​രു ചി​ത്രം ഗൂ​ഗി​ൾ മാ​പ്പി​ൽ തെ​ളി​ഞ്ഞു​വ​ന്നു. ശാ​സ്ത്ര​ലോ​ക​മാ​ക​ട്ടെ ഇ​പ്പോ​ൾ ഈ ​ചി​ത്ര​ത്തി​നു പി​ന്നാ​ലെ​യാ​ണ്. മ​ഞ്ഞു​രു​കി​യ​പ്പോ​ൾ തെ​ളി​ഞ്ഞു വ​ന്ന ഒ​രു അ​ജ്ഞാ​ത ജീ​വി​യു​ടെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ശാ​സ്ത്ര ലോ​ക​ത്തി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വി​ചി​ത്ര ജീ​വി​യു​ടെ അ​സ്ഥി​കൂ​ട​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പോ​സ്റ്റ് ചെ​യ്ത അ​സ്ഥി​കൂ​ട​ത്തി​ന്‍റെ വീ​ഡി​യോ​യ്ക്കു താ​ഴെ ദി​നോ​സ​റു​ക​ൾ​ക്കും മു​ന്പ് ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വി​യു​ടേ​താ​ണെ​ന്നും അ​ല്ല ക​ട​ൽ നാ​യ്ക്ക​ളു​ടേ​താ​കാ​മെ​ന്നും വാ​ദി​ച്ചു നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ വി​ദൂ​ര​പ്ര​ദേ​ശ​ത്തു ഉ​ണ്ടാ​യി​രു​ന്ന ഏ​തെ​ങ്കി​ലും ജീ​വി​യു​ടേ​താ​യി​രി​ക്കും ഇ​താ​ണെ​ന്നാ​ണ് യൂ ​ട്യൂ​ബ​റു​ടെ അ​ഭി​പ്രാ​യം. കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ക്കാ​ത്ത വ​ള​രെ വ​ലി​യ ഒ​രു അ​സ്ഥി​കൂ​ട​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ഏ​ക​ദേ​ശം 12 മു​ത​ൽ 20 അ​ടി താ​ഴ്ച​യി​ലാ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ക​രു​തു​ന്നു.


അ​ടു​ത്ത കാ​ല​ത്താ​ണോ ഈ ​ഭാ​ഗ​ത്തെ മ​ഞ്ഞു​രു​കി​യ​ത്? അ​സ്ഥി​കൂ​ടം മ​ഞ്ഞി​ന​ടി​യി​ലാ​യി​ട്ട് എ​ത്ര നാ​ളാ​യി? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും ഉ​ത്ത​ര​മാ​യി​ട്ടി​ല്ല. ഈ ​പ്ര​ദേ​ശ​ത്തു കാ​ണ​പ്പെ​ടാ​ത്ത ജീ​വി​യു​ടേ​താ​ണെ​ങ്കി​ൽ അ​ത് എ​ങ്ങ​നെ ഇ​വി​ടെ​യെ​ത്തി എ​ന്ന​തും ക​ണ്ടെ​ത്ത​ണം.

ഗൂ​ഗി​ൾ ചി​ത്ര​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ക​ട​ൽ നാ​യ്ക്ക​ളു​ടെ ചി​ത്ര​വു​മാ​യി ഈ ​ചി​ത്ര​ങ്ങ​ൾ​ക്കു സാ​മ്യ​മു​ണ്ടെ​ന്നു ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ, ക​ട​ൽ നാ​യ്ക്ക​ൾ​ക്കു പി​ന്നി​ലെ കാ​ലു​ക​ളി​ല്ലെ​ന്നു മ​റ്റു ചി​ല​ർ പ​റ​യു​ന്നു.

അ​മേ​രി​ക്ക​യി​ൽ കാ​ണ​പ്പെ​ടു​ന്ന ചീ​ങ്ക​ണ്ണി​യു​ടെ അ​സ്ഥി​കൂ​ടം പോ​ലെ കാ​ണ​പ്പെ​ടു​ന്നു​വെ​ന്നും അ​തി​നാ​ൽ ക​ര​യി​ലെ വ​ലി​യ ഉ​ര​ഗ​ങ്ങ​ളു​ടേ​താ​യി​രി​ക്കാ​മെ​ന്നും വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്താ​യാ​ലും ഈ ​സം​ശ​യ​ങ്ങ​ൾ​ക്ക് ശാ​സ്ത്ര​ലോ​കം ഉ​ട​ൻ മ​റു​പ​ടി ന​ൽ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.