ക്യാബിൻ ക്രൂവിനെക്കുറിച്ചോ ഫ്ലൈറ്റ് അറ്റൻഡന്റുമാരെക്കുറിച്ചോ ഞാൻ അതുവരെ കേട്ടിരുന്നില്ല. ഡൽഹിയിൽ പഠിക്കുന്ന സമയത്താണ് ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടത്. അതോടെ പഠനം ആ വഴിക്കായി. യുട്യൂബിൽ ക്യാബിൻ ക്രൂവിനെക്കുറിച്ചുള്ള വീഡിയോകൾ കണ്ടു. എനിക്ക് രസം തോന്നി. ഇതുതന്നെയാണ് എന്റെ വഴിയെന്ന് ഞാൻ അപ്പോൾ മനസിലാക്കി. ഒരു ക്യാബിൻ ക്രൂ ആവുക എന്നതായി എന്റെ മുന്നിലെ ലക്ഷ്യം.
ഏതൊരു പെൺകുട്ടിയുടെയും മോഹം നടത്തിക്കൊടുക്കാൻ പിന്തുണയും സാമ്പത്തിക പിന്തുണയുമായി അച്ഛനും അമ്മയും ഉണ്ടാകും. പക്ഷേ എനിക്കത് ഉണ്ടായില്ല. കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നു എന്ന് തോന്നിയ ദിവസങ്ങൾ ആയിരുന്നു അത്. പലപ്പോഴും കഴിക്കാൻ ഭക്ഷണം പോലും കിട്ടിയിരുന്നില്ല. വിഷാദത്തിലേക്ക് ഞാൻ വീണുപോകും എന്ന് തോന്നിപ്പോയി. പക്ഷേഞാൻ തോറ്റില്ല.. തോൽക്കാൻ എനിക്ക് മനസില്ലായിരുന്നു...
ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു.. എയർപോർട്ടിൽ ടേക്ക് ഓഫിന് കാത്തു കിടക്കുന്ന ഇത്തിഹാദ് എയർവേയ്സ്. അതിനുള്ളിൽ മമത ചൗധരിയുണ്ട്. ക്യാബിൻ ക്രൂ മമത ചൗധരി. 2022ലാണ് മമത ഇത്തിഹാദ് എയർവേസിൽ ഒരു ക്യാബിൻ ക്രൂവായി ജോലിയിൽ പ്രവേശിച്ചത്. ഇത്തിഹാദിനൊപ്പം ആദ്യമായി പറക്കുമ്പോൾ മമത കാണിച്ചുകൊടുക്കുകയായിരുന്നു -
നിങ്ങൾ ആരാണെന്നും നിങ്ങൾ ആരാകാമെന്നും നിർണ്ണയിക്കാൻ ആരെയും, ഒരു സാഹചര്യത്തെയും അനുവദിക്കരുത്. നിങ്ങളുടെ സ്വപ്നങ്ങൾക്കായി പോരാടുക, കാരണം മറ്റാരും നിങ്ങൾക്കായി ഇത് ചെയ്യാൻ പോകുന്നില്ല എന്ന സത്യം ആദ്യ യാത്രയിൽ എല്ലാ മാനേജർമാരും ഇത്തിഹാദിലെ എല്ലാ ജീവനക്കാരും മമതയ്ക്ക് പൂർണ പിന്തുണയും പ്രോത്സാഹനവുമായി കൂടെ നിന്നു.
സന്തോഷകരമായ ക്ലൈമാക്സ് പഠിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന് മകളെ പുറത്താക്കിയ ആ കുടുംബം ഇപ്പോൾ ഉണ്ട്.
23 രാജ്യങ്ങൾ മമത ഇതിനകം സന്ദർശിച്ചു കഴിഞ്ഞു. അച്ഛന് ഒരു കാർ വാങ്ങിക്കൊടുത്തു. സ്വന്തം ജീവിതം ഒരുപാട് പെൺകുട്ടികൾക്ക് മാതൃകയാക്കിയത് കൊണ്ട് ഇന്ത്യയിലെ വിവിധ സ്കൂളുകളിൽ മമത ക്ലാസ് എടുത്തു കഴിഞ്ഞു.
അച്ഛനെയും അമ്മയെയും ഒക്കെ അബുദാബി കാണിക്കാൻ കൊണ്ടുവരണം. ഞാൻ ജോലി ചെയ്യുന്ന അതേ വിമാനത്തിൽ ആയിരിക്കും ഞാൻ അവരെ കൊണ്ടുവരിക എന്ന് മമത പറയുന്നു.
ഇത്തിഹാദ് എയർവെയ്സ് ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞു. മമതയുടെ സ്വപ്നങ്ങളും.