ആ സമയത്ത് അവിടെ മസാജിംഗിനായി എത്തിയ കസ്റ്റമര്‍മാരും ഉണ്ടായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ പ്രധാന കവാടത്തിന് അടുത്തായി അടഞ്ഞുകിടന്ന ചെറിയ മുറിക്ക് മുന്നിലെത്തി ശക്തമായി തട്ടിയപ്പോള്‍ വാതില്‍ തുറന്നു. അവര്‍ അകത്തു ചെന്നപ്പോള്‍ കണ്ടത് ഇരുട്ടുമുറിയിലെ സോഫയില്‍ ഒരു മൂലയിലായി പേടിച്ചിരിക്കുന്ന നവ്യയെയാണ്. അതിനടുത്തായി നിഥിന് മേശയ്ക്കുമേല്‍ ഒരു കാല് കയറ്റിവച്ച് ഇരിപ്പുണ്ടായിരുന്നു.
ഇവിടെ എന്താണ് നടക്കുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ മസാജിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയാണെന്നു പറഞ്ഞ് രക്ഷപ്പെടാനായി ശ്രമം. യുവതിയുടെ ബന്ധുവിന്റെ സുഹൃത്തുക്കള്‍ കൂടി എത്തിയതോടെ അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ ഇറങ്ങിയോടി. കസ്റ്റമേഴ്സും അവിടെനിന്നും രക്ഷപ്പെട്ടു. പക്ഷേ നിഥിനെ ബന്ധുക്കള്‍ അവിടെ പിടിച്ചുവച്ചു.
അതിനിടെ അവിടെ എത്തിയ മറ്റൊരു മാനേജര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കരുതെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടു. പക്ഷേ, യുവതിയുടെ ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി തൃപ്രയാര്‍ സ്വദേശിയായ നിഥിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
സ്പായുടെ സഹ ഉടമ നിലവില്‍ ഒളിവിലാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന് പറഞ്ഞു. ഒളിവില്‍ പോയ സഹ ഉടമ മുമ്പ് സ്പായില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതായും വിവരമുണ്ട്.
അമിത മേക്കപ്പ്, അല്പ വസ്ത്രംഉണിച്ചിറയിലെ ഇയാളുടെ മറ്റൊരു സ്പായില്‍ കണ്ട കാഴ്ചകളും നവ്യ വിശദീകരിച്ചു. ഇരുട്ടു നിറഞ്ഞ ചെറിയ മുറിയില്നിന്നുയരുന്ന പൊട്ടിച്ചിരികള്‍... മസാജ് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിക്ക് വാതിലിനടിയിലൂടെ ഗര്‍ഭനിരോധന ഉറകള്‍ എത്തിച്ചുകൊടുക്കുന്ന ജീവനക്കാരികള്‍... ടെലികോളറുമാരായ യുവതികളുടെ ഫോണിലേക്ക് മസാജിംഗ് മുറിയില്‍നിന്ന് തുടര്‍ച്ചയായി എത്തുന്ന ഫോണുകള്‍...
20 മുതല്‍ 28 വയസുവരെയുള്ള വിവാഹിതകളും അവിവാഹിതകളുമായ യുവതികളാണ് തെറാപ്പിസ്റ്റുകളുടെ റോളില്‍ ഉണ്ടായിരുന്നത്. പഞ്ചാബിയും ഫിലിപ്പീന്സുകാരിയുമൊക്കെ കൂട്ടത്തിലുണ്ട്.
അമിത മേക്കപ്പും അല്പ വസ്ത്രധാരണവും ചെയ്തു നില്ക്കുന്ന യുവതികളെ കസ്റ്റമറിനു മുന്നില്‍ രണ്ടു മിനിറ്റു നേരം നിറുത്തി ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും സ്പാകളിൽ ഒരുക്കിയിരുന്നതായി നവ്യ പറയുന്നു.
പ്രതികളുടെ വിവിധ സ്പാകളിലായി 30 ലധികം പെണ്‍കുട്ടികള്‍ തെറാപ്പിസ്റ്റായും ടെലി കോളറായും ജോലി ചെയ്യുന്നുണ്ടെന്നും നവ്യ വെളിപ്പെടുത്തി. (തുടരും)