കഥാപാത്രങ്ങളെ തേടുന്നത് രാത്രിയിൽഡ്യൂട്ടിയെ ബാധിക്കാത്ത തരത്തിൽ താൻ എഴുത്തിനും വായനയ്ക്കുമായി രാത്രി സമയമാണ് വിനിയോഗിക്കാറുള്ളതെന്ന് ഡിവൈഎസ്പി സുരേന്ദ്രൻ മങ്ങാട്ട് പറഞ്ഞു. പുസ്തക രചനയുടെ ഭാഗമായി ഇതുവരെ നീണ്ട അവധി എടുത്തിട്ടില്ലെന്നും അദേഹം പറഞ്ഞു.
ഡയൽ 10912013ൽ കേരള പോലീസ് അവതരിപ്പിച്ച മുഴുനീള ചലച്ചിത്രമായ ’ഡയൽ 1091’ എന്ന സിനിമയുടെ കഥയും തിരക്കഥയും സുരേന്ദ്രൻ മങ്ങാട്ടിന്റേ താണ്. പോലീസ് വകുപ്പിന് വേണ്ടി നിരവധി ഷോർട്ട് ഫിലിമുകൾക്കു തിരക്കഥ എഴുതിയിട്ടുണ്ട്. അഴിമതിക്കെതിരായ ബ്രേക്ക് ദി സൈലൻസ് ക്യാന്പയിന്റെ ഭാഗമായി വിജിലൻസ് വകുപ്പിനായി "നിശബ്ദരാകരുത് ’ എന്ന ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനവും നിർവഹിച്ചത് സുരേന്ദ്രനായിരുന്നു.
2012 ൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ രാഹുൽ 15 വയസ് എന്ന പേരിൽ നിർമിച്ച ചിത്രത്തിന് കുട്ടികളുടെ ചലച്ചിത്ര മേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. മുതിർന്ന പൗരൻമാർക്കായി തുടങ്ങിയ കെയർ പദ്ധതി സുരേന്ദ്രൻ തൃശൂർ ജില്ലയിൽ നടപ്പാക്കിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു.
മാളയിൽ സംഘടിപ്പിച്ച അമ്മയ്ക്കൊരു കൂട്ട് പദ്ധതിയിലൂടെ ഒറ്റപ്പെട്ടു ജീവിക്കുന്ന 93 അമ്മമാരുടെ കൂട്ടായ്മയിലൂടെ അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാൻ സുരേന്ദ്രനും കഴിഞ്ഞു.
സർവീസ് ജീവിതം1998ൽ പോലീസിൽ കോണ്സ്റ്റബിൾ ആയി ജോലിയിൽ പ്രവേശിച്ച സുരേന്ദ്രൻ 2003ൽ സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമിതനായി. തുടർന്നു വലപ്പാട്, കൊടുങ്ങല്ലൂർ, മാള, വടക്കേക്കാട്, എറണാകുളം കല്ലൂർക്കാട് എന്നീ സർക്കിളുകളിൽ പോലീസ് ഇൻസ്പെക്ടറായി ജോലി ചെയ്തു. നാലു വർഷം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. വിജിലൻസിലെ കുറ്റാന്വേഷണ മികവിന് 2018ൽ മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും ലഭിച്ചു.
2021 ൽ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. തൃശൂർ അരിന്പൂർ പഞ്ചായത്തിലെ എറവ് സ്വദേശിയായ സുരേന്ദ്രൻ നിലവിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടാണ്. ഭാര്യ: സ്മിത. മക്കൾ: ശ്രദ്ധ, ജീത്ത്.