സീതാലയം– സ്ത്രീകൾക്ക് ഒരു സാന്ത്വനസ്പർശം
അടുത്തറിയാം ഹോമിയോപ്പതിയെ –6
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ ഏറെ ചൂഷണങ്ങൾക്കു വിധേയാകുന്ന കാലമാണിത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുളല അതിക്രമങ്ങളും പീഡനങ്ങളും
വർധിച്ചുവരുന്ന കാലം. ഡിപ്രഷൻ (വിഷാദരോഗം), ആത്മഹത്യാ പ്രവണത, ഒബ്സസീവ് കംപൽസീവ് ഡിസോഡർ( ഒസിഡി), അമിതമായ ഉത്കണ്ഠ, വ്യക്‌തിത്വവൈകല്യം തുടങ്ങിയ രോഗാവസ്‌ഥകൾ മുതൽ ദാമ്പത്യപ്രശ്നങ്ങൾ, ഭർത്താവിന്റെ അമിതമദ്യപാനം, സ്വഭാവ വൈകല്യങ്ങൾ, ലൈംഗിക ചൂഷണം തുടങ്ങി വിവിധതരം മാനസിക, ശാരീരിക പീഡനങ്ങളും സ്ത്രീകൾ അനുഭവിച്ചു വരുന്നു എന്നത് യാഥാർഥ്യമാണ്.

സാമൂഹികവും കുടുംബപരവും ദാമ്പത്യപരവുമായി സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്ത് സമാധാനപരമായ കുടുംബാംന്തരീക്ഷത്തിൽ ജീവിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് സീതാലയം.

പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൊഴിച്ച് മറ്റ് എല്ലാ ജില്ലകളിലും ജില്ലാ ഹോമിയോ ആശുപത്രികളിലാണ് സീതാലയം പദ്ധതിയുടെ പ്രവർത്തനം. പത്തനംതിട്ട ജില്ലയിൽ പന്തളം സർക്കാർ ഹോമിയോ ഡിസ്പൻസറിയിലും കോട്ടയം ജില്ലയിൽ കുറിച്ചി ഹോമിയോ ആശുപത്രിയിലും എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിലും സീതാലയം പദ്ധതി പ്രവർത്തിക്കുന്നു.

സ്ത്രീകളും കൗമാരപ്രായക്കാരും കുട്ടികളും നേരിടുന്ന മാനസിക സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്ത് ആവശ്യമായ മാർഗനിർദേശങ്ങളും സൗജന്യവൈദ്യസഹായവും നല്കുന്ന പദ്ധതിയാണ് സീതാലയം.

ഗാർഹിക പീഡനം അനുഭവിക്കുന്നവർ, ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, അവിവാഹിതരായ അമ്മമാർ, വിധവകൾ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ, വന്ധ്യതമൂലം ദുഃഖം അനുഭവിക്കുന്നവർ, വിവാഹമോചിതർ, കൗമാരപ്രായക്കാർ, മദ്യപാനികളുടെ ഭാര്യമാർ, മാനസികരോഗികൾ, മാനസിക സമ്മർദം അനുഭവിക്കുന്നവർ, മാനസിക പ്രശ്നങ്ങളുളള കുട്ടികളുടെ അമ്മമാർ, കുടുംബ പ്രശ്നങ്ങളുളളവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ശാരീരികമായും മാനസികമായും പീഡനം അനുഭവിക്കുന്നവർക്കു ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം ഒപിയെ സമീപിക്കാവുന്നതാണ്.

സ്ത്രീകൾ നേരിടുന്ന ജീവിത പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ അവരെ കഴിവുളളവരാക്കുകയാണ് സീതാലയം പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

സൗജന്യ ഹോമിയോ മരുന്നുകൾക്കൊപ്പം ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കുന്നു. കൗൺസലിംഗ്, ബിഹേവിയർ തെറാപ്പി, ഫാമിലി തെറാപ്പി എന്നിവ നല്കുന്നു.

മറ്റ് ഓപികളിൽ നിന്നു വ്യത്യസ്തമായി രോഗികൾക്കു കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും കൂടുതൽ സമയം അനുവദിക്കുന്നു. സ്വകാര്യത നൽകുന്നു. മാനസിക, വൈകാരിക, ശാരീരിക തലങ്ങളെ വിലയിരുത്തി ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സ നൽകുന്നു. അതാണു ഹോമിയോപ്പതി ചികിത്സയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ ഇല്ലാതെ സമഗ്രമായി ചികിത്സിക്കാനാകുന്നു.

കുട്ടികളിൽ കണ്ടുവരുന്ന സ്വഭാവ– പെരുമാറ്റ വൈകല്യങ്ങൾ, പഠനവൈകല്യങ്ങൾ, ജന്മനാ ഉളള വൈകല്യങ്ങൾ എന്നിവയ്ക്കും സീതാലയം പദ്ധതിയിലൂടെ വിദഗ്ധ ചികിത്സ നല്കിവരുന്നു.

<യ>മരുന്നിനൊപ്പം നിയമസഹായവും

മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ആവശ്യമായ നിയമപരിജ്‌ഞാനവും ബോധവത്കരണവും സീതാലയം പദ്ധതിയിലൂടെ നൽകുന്നു. നിരാലംബരായ സ്ത്രീകൾക്ക്ു പുനരധിവാസത്തിന് അനുയോജ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനായി ആഭ്യന്തരവകുപ്പ്, സാമൂഹികക്ഷേമവകുപ്പ്, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ സേവനലും സീതാലയത്തിലൂടെ നല്കുന്നു.

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ കാരണങ്ങളിൽ പ്രധാനം ഭർത്താവിന്റെ മദ്യപാനമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ലഹരിപദാർഥങ്ങളുടെ ഉപയോഗവും നിരവധി സാമൂഹിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതായും നമുക്കറിയാം. ഈ പശ്ചാത്തലത്തിലാണ് സീതാലയത്തോട് അനുബന്ധമായി ലഹരി വിമോചന കേന്ദ്രം പ്രവർത്തിക്കുന്നത് സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നമായ വന്ധ്യത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വന്ധ്യതാ നിവാരണ ക്ലിനിക്കും സീതാലയത്തിനൊപ്പം പ്രവർത്തിക്കുന്നു.

വിശദവിവരങ്ങൾക്ക്:
1.സീതാലയം, ഗവ. ഹോമിയോ ആശുപത്രി, കുറിച്ചി
ഫോൺ: 0481–2430240, 2430346
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ല ാമശഹ ലെലവേമഹമ്യമാസോ*ഴാമശഹ.രീാ
2. ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ), കോട്ടയം
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ല ാമശഹ റാീവീാീലീ*ഴാമശഹ.രീാ

വിവരങ്ങൾ:
ജില്ലാ ഗവ. ഹോമിയോ, ആശുപത്രി, കോട്ടയം

തയാറാക്കിയത് : <യ> ടി.ജി.ബൈജുനാഥ്