മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?
ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഗ്ര​ന്ഥി​ക​ളാ​ണ് സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​ക​ൾ. ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ’സെ​ബം’ എ​ന്ന പ​ദാ​ർ​ഥ​ത്തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധി​ക്കു​ന്ന​ത്. സെ​ബം, സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്നു ചെ​റി​യ കു​ഴ​ലു​ക​ളി​ലൂ​ടെ ഒ​ഴു​കി രോ​മ​കൂ​പ​ങ്ങ​ളി​ലൂ​ടെ ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ എ​ത്താ​റാ​ണു പ​തി​വ്.

സെ​ബ​ത്തി​ന്‍റെ ഒ​ഴു​ക്കി​ലു​ണ്ടാ​വു​ന്ന ഏ​തൊ​രു ത​ട​സ​വും മു​ഖ​ക്കു​രു​വി​ന് കാ​ര​ണ​മാ​വും. അ​ഡ്രീ​ന​ൽ ഗ്ര​ന്ഥി​ക​ൾ, ഓ​വ​റി, വൃ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ആ​ൻ​ഡ്രോ​ജ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി സെ​ബം ഒ​ഴു​കു​ന്ന കു​ഴ​ലു​ക​ളി​ലെ കോ​ശ​ങ്ങ​ൾ​ക്കു ക​ട്ടി​കൂ​ടു​ക​യും അ​തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. മു​ഖ​ക്കു​രു​വു​ള്ള വ്യ​ക്തി​ക​ളി​ൽ ആ​ൻ​ഡ്രോ​ജ​നു​ക​ളു​ടെ അ​ള​വ് ര​ക്ത​ത്തി​ൽ കൂ​ടു​ത​ലാ​യി​രി​ക്കും.

അ​തു​മാ​ത്ര​മ​ല്ല, സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​ക​ളി​ലെ ആ​ൻ​ഡ്രോ​ജ​ൻ റി​സ​പ്റ്റ​റു​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​യി​രി​ക്കും, അ​തു​മ​ല്ലെ​ങ്കി​ൽ ഗ്ര​ന്ഥി​ക​ൾ കൂ​ടു​ത​ൽ സെ​ൻ​സി​റ്റീ​വ് ആ​യി​രി​ക്കും. അ​താ​യ​ത് വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ​പ്പോ​ലും ആൻ​ഡ്രോ​ജ​നു​ക​ൾ സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​ക​ളെ കൂ​ടു​ത​ലാ​യി ഉ​ത്തേ​ജി​പ്പി​ക്കും.

2. കൊ​ഴു​പ്പ് കൂ​ടി​യ ഭ​ക്ഷ​ണം മു​ഖ​ക്കു​രു​വി​ന് കാ​ര​ണ​മാ​വു​മെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. ഇ​തെ​ത്ര​ത്തോ​ളം ശ​രി​യാ​ണ്?

മു​ന്പ് മു​ഖ​ക്കു​രു​വി​നെ​പ്പ​റ്റി ഇ​ത്ത​രം ഒ​രു തെ​റ്റി​ദ്ധാ​ര​ണ വ്യാ​പ​ക​മാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കൊ​ഴു​പ്പ് കൂ​ടി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ മു​ഖ​ക്കു​രു​വി​ന് കാ​ര​ണ​മാ​വു​ന്നി​ല്ലെ​ന്നു തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. യ​ഥാ​ർ​ഥ​ത്തി​ൽ മു​ഖ​ക്കു​രു​വു​ള്ള​വ​ർ ഒ​ഴി​വാ​ക്കേ​ണ്ട​തു മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ്. ഇ​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ന്പോ​ൾ ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ 1ജി​എ​ഫ്-1 എ​ന്ന രാ​സ​പ​ദാ​ർ​ഥം ധാ​രാ​ള​മാ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു. ഇ​വ സെ​ബം ഒ​ഴു​കു​ന്ന കു​ഴ​ലു​ക​ളി​ലെ കോ​ശ​ങ്ങ​ളു​ടെ ക​ട്ടി വ​ർ​ധി​പ്പി​ക്കു​ക​യും മു​ഖ​ക്കു​രു​വി​ന് കാ​ര​ണ​മാ​യി​ത്തീ​രു​ക​യും ചെ​യ്യു​ന്നു.

3. സാ​ധാ​ര​ണ​യാ​യി ടീ​നേ​ജു​കാ​ർ​ക്കി​ട​യി​ലാ​ണ​ല്ലോ മു​ഖ​ക്കു​രു ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ൽ ചി​ല​പ്പോ​ഴെ​ങ്കി​ലും ന​വ​ജാ​ത ശി​ശു​ക്ക​ളി​ലും മു​ഖ​ക്കു​രു കാ​ണ​പ്പെ​ടാ​റു​ണ്ട​ല്ലോ? എ​ന്താ​ണി​തി​നു കാ​ര​ണം?
അ​മ്മ​യു​ടെ ര​ക്ത​ത്തി​ലെ ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള ആ​ൻ​ഡ്രോ​ജ​നു​ക​ൾ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തു​മൂ​ല​മാ​ണി​ത്.

4. എ​ന്താ​ണ് ബ്ലാക്ക് ഹെ​ഡ്സ്?
രോ​മ​കൂ​പ​ങ്ങ​ളി​ൽ സെ​ബ​വും സെ​ബം വ​ഹി​ക്കു​ന്ന കു​ഴ​ലു​ക​ളി​ലെ കോ​ശ​ങ്ങ​ളും ചേ​ർ​ന്നു ക​റു​ത്ത നി​റ​ത്തി​ലു​ള്ള ഒ​രു പ​ദാ​ർ​ഥം ഉ​ണ്ടാ​വു​ന്നു. അ​താ​ണ് ബ്ലാ​ക്ക് ഹെ​ഡ്സ്. ഇ​വ ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലേ​ക്കു​ള്ള സെ​ബ​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ക​യും സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​യി​ൽ വീ​ക്കം വ​യ്ക്കു​ന്ന​തി​നു കാ​ര​ണ​വു​മാ​വു​ന്നു.
5. മാ​സ​മു​റ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള മു​ഖ​ക്കു​രു പൊ​തു​വേ പെ​ണ്‍​കു​ട്ടി​ക​ളെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ​ല്ലോ? എ​ന്താ​ണി​തി​ന് കാ​ര​ണം?
സ്ത്രീഹോ​ർ​മോ​ണു​ക​ളാ​യ പ്രൊ​ജ​സ്റ്റി​റോ​ണി​ന്‍റെ സ്വാ​ധീ​ന​മാ​ണി​തി​നു കാ​ര​ണം

6. രോ​ഗാ​ണു​ക്ക​ൾ മു​ഖ​ക്കു​രു​വി​ന് എ​ത്ര​മാ​ത്രം കാ​ര​ണ​മാ​വാ​റു​ണ്ട്?
രോ​മ​കൂ​പ​ങ്ങ​ളി​ൽ സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ന്ന ബാ​ക്ടീ​രി​യ​ക​ൾ ലൈ​പേ​സ് എ​ന്ന ഹോ​ർ​മോ​ണു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഇ​വ സെ​ബ​ത്തി​ലെ ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ളെ വി​ഘ​ടി​പ്പി​ക്കു​ന്നു. വി​ഘ​ടി​ച്ചു​ണ്ടാ​കു​ന്ന രാ​സ​പ​ദാ​ർ​ഥം സെ​ബം ഒ​ഴു​കു​ന്ന കു​ഴ​ലു​ക​ളി​ലെ കോ​ശ​ങ്ങ​ളു​ടെ ക​ട്ടി വ​ർ​ധി​പ്പി​ക്കു​ന്നു.


7. ചൂ​ടു​കാ​ല​ത്ത് മു​ഖ​ക്കു​രു കൂ​ടു​മെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. എ​ന്താ​ണി​തി​നു കാ​ര​ണം?
സെ​ബം ഒ​ഴു​കു​ന്ന കു​ഴ​ലു​ക​ളി​ലു​ള്ള കോ​ശ​ങ്ങ​ൾ ജ​ലം ആ​ഗീര​ണം ചെ​യ്യു​ക​യും വീ​ർ​ക്കു​ക​യും ചെ​യ്യു​ന്നു. തന്മൂലം സെ​ബ​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്നു.

8. മു​ഖ​ക്കു​രു ഉ​ള്ള​വ​ർ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കേ​ണ്ട​തു​ണ്ടോ?
ഓ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​തു​മൂ​ലം രോ​മ​കൂ​പ​ങ്ങ​ളു​ടെ സു​ഷി​ര​ങ്ങ​ൾ അ​ട​യു​ക​യും മു​ഖ​ക്കു​രു ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. അ​തു​കൊ​ണ്ട് സൗ​ന്ദ​ര്യ​വ​ർ​ധ​ക​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​താ​ണു
ന​ല്ല​ത്.

9. വി​റ്റാ​മി​ൻ എ ​മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യി​ൽ എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണ്?
വി​റ്റാ​മി​ൻ എ​യു​മാ​യി ഘ​ട​നാ​പ​ര​മാ​യും ഗു​ണ​പ​ര​മാ​യും സാ​ദൃ​ശ്യ​മു​ള്ള റെ​റ്റി​നോ​യി​ഡു​ക​ളാ​ണു മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ ലേ​പ​ന​ങ്ങ​ളാ​യും ഗു​ളി​ക​ക​ളാ​യും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​വ ബ്ലാ​ക്ക് ഹെ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യും ഗ്ര​ന്ഥി​ക​ളെ നീ​ർ​ക്കെ​ട്ട് ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു.

10. മു​ഖ​ക്കു​രു​വി​ന് ഉ​ള്ളി​ൽ മ​രു​ന്നു ക​ഴി​ക്കേ​ണ്ടി​വ​രു​ന്ന​ത് എ​പ്പോ​ഴാ​ണ്?
നീ​ർ​ക്കെ​ട്ട് മൂ​ലം മു​ഖ​ത്തു പ​ഴു​പ്പു​ണ്ടാ​വു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ൾ ഉ​ള്ളി​ൽ ക​ഴി​ക്കേ​ണ്ടി​വ​രും. സാ​ധാ​ര​ണ​ഗ​തി​യി​ൽ 4-6 ആ​ഴ്ച വ​രെ തു​ട​ർ​ച്ച​യാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ക​ഴി​ക്കേ​ണ്ട​താ​യി വ​രാ​റു​ണ്ട്. മു​ഴ​ക​ളു​ടെ രൂ​പ​ത്തി​ൽ വ​രു​ന്ന മു​ഖ​ക്കു​രുവി​ന് റെ​റ്റി​നോ​യി​ഡു​ക​ൾ ദീ​ർ​ഘ​കാ​ലം ഉ​ള്ളി​ൽ ക​ഴി​ക്കേ​ണ്ട​താ​യും വ​രും.

11. മു​ഖ​ക്കു​രു ഉ​ള്ള​വ​ർ​ക്ക് ചെ​യ്യു​ന്ന ഒ​രു ചി​കി​ത്സാ രീ​തി​യാ​ണ​ല്ലോ കെ​മി​ക്ക​ൽ പീ​ലിം​ഗ്. ഇ​തി​നെ​ക്കു​റി​ച്ചൊ​ന്നു വി​ശ​ദ​മാ​ക്കാ​മോ?
ചി​ല പ്ര​ത്യേ​ക​ത​രം രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​യ​ർ​ന്ന വീ​ര്യ​ത്തി​ൽ ഒ​രു ചെ​റി​യ സ​മ​യ​ത്തേ​ക്ക് പു​ര​ട്ടി, ച​ർ​മോ​പ​രി​ത​ല​ത്തി​ലു​ള്ള കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും പു​തി​യ ച​ർ​മ​കോ​ശ​ങ്ങ​ൾ വ​ള​രാ​ന​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ക്രി​യ​യാ​ണ് കെ​മി​ക്ക​ൽ പീ​ലിം​ഗ്. ഗ്ലൈ​ക്കോ​ളി​ക് ആ​സി​ഡ്, ലാ​ക്ട്രി​ക് ആ​സി​ഡ്, സാ​ലി​സി​ലി​ക് ആ​സി​ഡ് തു​ട​ങ്ങി​യ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് ഈ ​പ്ര​ക്രി​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

12. ഹോ​ർ​മോ​ണ​ൽ തെ​റാ​പ്പി മു​ഖ​ക്കു​രു ചി​കി​ത്സ​യി​ൽ എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണ്?
ഈ​സ്ട്രോ​ജ​ൻ, സൈ​പ്രോ​ടി​റോ​ണ്‍ അ​സ​റ്റേ​റ്റ് മു​ത​ലാ​യ ഹോ​ർ​മോ​ണു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

13. ചി​ല മ​രു​ന്നു​ക​ൾ മു​ഖ​ക്കു​രു ഉ​ണ്ടാ​ക്കു​മെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. ഏ​തൊ​ക്കെ​യാ​ണ​വ?
ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ, സ്റ്റി​റോ​യി​ഡു​ക​ൾ, ഐ​എ​ൻ​എ​ച്ച്, ലി​തി​യം, ഫെ​നി​റ്റോ​പ്പി​യി​ൻ, ഡൈ​സ​ൾ​ഫി​റാം, ത​യോ​യു​റാ​സി​ൻ മു​ത​ലാ​യ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം നി​മി​ത്തം മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​റു​ണ്ട്.

14. മു​ഖ​ക്കു​രു വ​ന്ന​വ​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്ന​മാ​ണ​ല്ലോ പാ​ടു​ക​ൾ. പാ​ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ എ​ന്തൊ​ക്കെ ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്.
പാ​ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഡെ​ർ​മാ​ബ്രേ​ഷ​ൻ, ലേ​സ​ർ തെ​റാ​പ്പി, കൊ​ളാ​ജ​ൻ ഇ​ൻ​ജ​ക്ഷ​ൻ എ​ന്നീ ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

ഡോ. ​ജ​യേ​ഷ് പി. ​
സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, പന്തക്കൽ
ഫോൺ - 8714373299