അറിയാതെ മൂത്രം പോകുന്നു
അറിയാതെ മൂത്രം പോകുന്നു
? 40 വയസുള്ള ഒരു അധ്യാപികയാണ് ഞാൻ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴുമൊക്കെ എനിക്ക് അറിയാതെ മൂത്രം പോകുന്നു. വ്യായാമത്തിലൂടെ ഇത് മാറ്റിയെടുക്കാനാകുമോ

= മധ്യവയസുള്ള സ്ത്രീകളിൽ പൊതുവേ കാണുന്ന ഒരു അവസ്‌ഥയാണിത്. ഭയപ്പെടേണ്ടതില്ല. യോനീപേശികൾക്കു വരുന്ന ബലക്കുറവാണ് ഇതിനു കാരണം. വ്യായാമത്തിലൂടെ ഒരു പരിധിവരെ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കും. ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ Kegel Exercise, Vaginal cone Exercise എന്നിവ ശീലമാക്കുക.

ആര്യാദേവി എൻ.എസ്
ഫിസിയോതെറാപ്പിസ്റ്റ് , റിനൈ മെഡിസിറ്റി, പാലാരിവട്ടം.