പ്രമേഹരോഗികൾക്ക് വ്യായാമം ആവശ്യമോ?
പ്രമേഹരോഗികൾക്ക് വ്യായാമം ആവശ്യമോ?
? ഞാൻ 56 വയസുള്ള ഒരു പ്രമേഹരോഗിയാണ്. അഞ്ചു വർഷമായി പ്രമേഹരോഗത്തിന് മരുന്നു കഴിക്കുന്നുണ്ട്. പ്രമേഹരോഗികൾ വ്യായാമം ചെയ്യേണ്ട ആവശ്യമുണ്ടോ? ഇതൊന്നു വിശദമാക്കാമോ

= പ്രമേഹരോഗികൾക്ക് ഭക്ഷണക്രമീകരണം പോലെതന്നെ അത്യാവശ്യമായ ഒന്നാണ് വ്യായാമം. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള രോഗങ്ങൾ വരുന്നത് ഒരുപരിധിവരെ വ്യായാമം സഹായിക്കും. രാവിലെ അല്ലെങ്കിൽ വൈകുന്നേരം അരമണിക്കൂർ സാമാന്യം വേഗത്തിൽ നടക്കുക, യോഗ ചെയ്യുക, നീന്തുക തുടങ്ങിയവ പ്രമേഹരോഗികൾക്ക് ഉത്തമമാണ്. രക്‌തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലോ അല്ലെങ്കിൽ കുറവോ ആണെങ്കിൽ വ്യായാമം ചെയ്യാൻ പാടില്ല.


ആര്യാദേവി എൻ.എസ്
ഫിസിയോതെറാപ്പിസ്റ്റ് , റിനൈ മെഡിസിറ്റി, പാലാരിവട്ടം.